വൈക്കം: 21ാം വയസ്സിൽ വീടുവിട്ടിറങ്ങിയ ഏകമകനായി 18 വർഷമായി കാത്തിരിക്കുകയാണ് ആപ്പാഞ്ചിറയിലെ വൃദ്ധ ദമ്പതികൾ. കണ്ണടയുംമുമ്പ് മകനെയൊന്നു കാണണമെന്ന ആഗ്രഹം മാത്രമേ ഈ മാതാപിതാക്കൾക്ക് ബാക്കിയുള്ളൂ.
ആപ്പാഞ്ചിറ മാന്നാർ ഗ്രീൻ ലാൻഡിൽ എ.കെ. വാസുവിെൻറയും വിമലയുടെയും മകൻ ദിലീപ് 2002ഡിസംബർ ഏഴിന് രാവിലെ വീടിനടുത്തുള്ള സ്റ്റേഷനറി കടയിലേക്ക് പോയതാണ്.
വൈകീട്ട് മൂന്നുമണിയായിട്ടും കാണാതായതോടെ ബന്ധുവീടുകളിലടക്കം അന്വേഷിച്ചു. പാലാ പോളിടെക്നിക്കിൽനിന്ന് ഇൻസ്ട്രമെേൻറഷൻ പാസായ ദിലീപിെൻറ സർട്ടിഫിക്കറ്റുകളെല്ലാം വീട്ടിൽ തന്നെയുണ്ടായിരുന്നു. എട്ടാംതീയതി പത്തുമണി കഴിഞ്ഞ് കടുത്തുരുത്തി വെള്ളാശ്ശേരിയിൽ താമസിക്കുന്ന അമ്മാവെൻറ വീട്ടിലേക്ക് ദിലീപിെൻറ ഫോൺ വന്നു. ചെന്നൈയിലാണെന്നും പിറ്റേദിവസം മടങ്ങുമെന്നും ദിലീപ് പറഞ്ഞതായി ഇവർ പറയുന്നു.
തുടർന്നും മടങ്ങിവരാതായതോടെ അവിടെ സുഹൃത്തുമായി ബന്ധപ്പെട്ട് അന്വേഷിെച്ചങ്കിലും വിവരം ലഭിച്ചില്ല. പലവിധ രോഗങ്ങൾ അലട്ടുേമ്പാഴും മകൻ തങ്ങളെത്തേടി എത്തുമെന്ന പ്രതീക്ഷയിലാണ് ഈ മാതാപിതാക്കൾ. അവസാന ആശ്രയമെന്ന നിലയിൽ ജില്ല പൊലീസ് മേധാവിക്ക് വീണ്ടും പരാതിനൽകി കാത്തിരിക്കുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.