കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജനും യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനും ജമാഅത്തെ ഇസ്‍ലാമി കണ്ണൂർ ജില്ലാ സമിതി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കണ്ടുമുട്ടിയപ്പോൾ
കണ്ണൂർ: ജമാഅത്തെ ഇസ്‍ലാമി കണ്ണൂർ ജില്ലാ സമിതി സംഘടിപ്പിച്ച ഇഫ്താർ സംഗമം രാഷ്ട്രീയത്തിൽ ബദ്ധവൈരികളും ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ മുഖ്യ എതിരാളികളുമായ എം.വി. ജയരാജെൻറയും കെ. സുധാകരെൻറയും കൂടിച്ചേരലിന്റെ വേദി കൂടിയായി. തെരഞ്ഞെടുപ്പ് ഗോദയിൽ ഇതാദ്യമായാണ് ഇത്തവണ രണ്ടുപേരും ഒരു വേദിയിൽ ഒരുമിച്ചിരിക്കുന്നത്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ. സുധാകരൻ, എം.വി. ജയരാജൻ എന്നിവർ ജമാഅത്തെ ഇസ്‍ലാമി കണ്ണൂർ ജില്ലാ സമിതി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ
കണ്ണൂർ യൂനിറ്റി സെൻറിൽ നടന്ന ഇഫ്താർ സംഗമം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ഭിന്നിപ്പിച്ചും പേടിപ്പിച്ചും ഫാഷിസം നടപ്പിലാക്കുന്ന ഇന്ത്യയിൽ, സമൂഹത്തെ ഒന്നിപ്പിക്കും എന്നതാവണം വിശുദ്ധ റമദാന്റെ പ്രതിജ്ഞയെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. രാജ്യം മതനിരപേക്ഷമാവുക എന്നതിൽനിന്ന് വ്യതിചലിക്കാൻ അനുവദിക്കില്ലെന്ന മതേതര നലപാടാവാണം മുസ്‍ലിം സമൂഹം ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ടത്. എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചിരിക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ജമാഅത്തെ ഇസ്‍ലാമി കണ്ണൂർ ജില്ലാ സമിതി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ എം.വി. ജയരാജൻ സംസാരിക്കുന്നു
ജമാഅത്തെ ഇസ്‍ലാമി ജില്ലാ പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്‍വി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ടി. പത്മനാഭൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ സാന്നിധ്യം കൊണ്ട് ഇഫ്താർസംഗമം ശ്രദ്ധേയമായി.
ജമാഅത്തെ ഇസ്‍ലാമി കണ്ണൂർ ജില്ലാ സമിതി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സാഹിത്യകാരൻ ടി. പത്മനാഭൻ സംസാരിക്കുന്നു
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ മേയർ മുസ്‍ലിഹ് മഠത്തിൽ, അഡ്വ. സന്തോഷ് കുമാർ, കെ.പി.സി.സി അധ്യക്ഷനും യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ എം.പി, സി.പി.എം ജില്ലാ സെക്രട്ടറിയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ എം.വി. ജയരാജൻ, മുസ്‍ലിം ലീഗ് ജില്ല പ്രസിഡൻറ് അഡ്വ. അബ്ദുൽ കരീം ചേലേരി, ഫാ. ക്ലാറൻസ് പള്ളിയത്ത് (വികാരി ജനറൽ, കണ്ണൂർ രൂപത), യു.പി. സിദ്ദീഖ് മാസ്റ്റർ, ടി.പി. മുഹമ്മദ് ശമീം, ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ്, സി.പി.ഐ ജില്ല സെക്രട്ടറി സി.പി. സന്തോഷ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സാദിഖ് ഉളിയിൽ, കണ്ണൂർ കോർപറഷേൻ ഡെപ്യൂട്ടി മേയർ അഡ്വ. ഇന്ദിര, കെ.വി. സുമേഷ് എം.എൽ.എ എന്നവർ സംസാരിച്ചു. സി.കെ. അബ്ദുൽ ജബ്ബാർ സ്വാഗതം പറഞ്ഞു.
ജമാഅത്തെ ഇസ്‍ലാമി കണ്ണൂർ ജില്ലാ സമിതി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സ്പീക്കർ എ.എൻ. ഷംസീർ, കെ.പി.സി.സി അധ്യക്ഷനും യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ എം.പി, സി.പി.എം ജില്ലാ സെക്രട്ടറിയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ എം.വി. ജയരാജൻ എന്നിവർ
യൂത്ത് കോൺഗ്രസ് നേതാവ് റജിൽ മാക്കുറ്റി, കെ.എസ്.ടി.എം സംസ്ഥാന പ്രസിഡൻറ് രഹന ടീച്ചർ, ഫൈസൽ മാടായി, ചന്ദ്രൻ മാസ്റ്റർ, കെ.ടി. ബാബുരാജ്, ഹരിശങ്കർ, സതീശൻ മൊറായി, കെ.വി. ജയരാജൻ, ഡോ. സുൽഫിക്കർ, ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. കസ്തൂരി ദേവൻ, സെക്രട്ടറി പങ്കജാക്ഷൻ, ഐ.എം.എ ജില്ല ട്രഷറർ ഡോ. എ.കെ. ജയചന്ദ്രൻ, കണ്ണൂർ ഫ്രൈഡെ ക്ലബ്ബ് പ്രസിഡൻറ് ഡോ. മുഷ്താഖ്, കണ്ണൂർ മുസ്‍ലിം ജമാഅത്ത് പ്രസിഡൻറ് ഡോ. പി. സലീം, കണ്ണൂർ ജവഹർ ലൈബ്രറി സെക്രട്ടറി രത്നകുമാർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡൻറ് സൽമാനുൽ ഫാരിസി, എസ്.ഐ.ഒ ജില്ലാ പ്രസിഡൻറ് റയ്യാൻ തുടങ്ങിയവർ സന്നിഹിതരായി.
ജമാഅത്തെ ഇസ്‍ലാമി കണ്ണൂർ ജില്ലാ സമിതി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കെ. സുധാകരൻ എം.പി സംസാരിക്കുന്നു
ജമാഅത്ത് ജില്ല ഭാരവാഹികളായ കെ.എം. മഖ്ബൂൽ, മുഷ്താഖ് അഹമ്മദ്, എം. ഇദ്രീസ്, ഖദീജ ഷെറോസ്, സി.എൻ.കെ.നാസർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.