മട്ടാഞ്ചേരി: ഹെൽമറ്റ് ഉപയോഗിക്കാതെ വാഹനം സ്റ്റാർട്ടാക്കാൻ കഴിയാത്ത നൂതന സംവിധാനം തയാറാക്കിയ മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയായ എഡോൺ ജോയിക്ക് മോട്ടോർ വാഹന വകുപ്പിെൻറ അഭിനന്ദന പത്രം. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.അഫ്സൽ അലി, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എൽ. അനീഷ് എന്നിവരാണ് അഡോണിനെ വീട്ടിലെത്തി അഭിനന്ദിച്ചത്.
ഇതോടൊപ്പം വകുപ്പിെൻറ അഭിനന്ദന പത്രവും നൽകി. മദ്യപിച്ച് ബൈക്ക് ഓടിക്കാൻ ശ്രമിക്കുന്നവർക്കും ഈ സംവിധാനം പണി കൊടുക്കും. മദ്യത്തിെൻറ മണം ഹെൽമറ്റിലെ സെൻസറിലൂടെ തിരിച്ചറിഞ്ഞാൽ വാഹനം അനങ്ങില്ല.
മട്ടാഞ്ചേരി, ചുള്ളിക്കൽ സ്വദേശിയായ എഡോൺ ജോയി എന്ന 18 കാരനാണ് ഈ സംവിധാനം തയാറാക്കിയിരിക്കുന്നത്. കെ.ജെ. മാക്സി എം.എൽ.എയും വസതിയിലെത്തി അഭിനന്ദിച്ചു.
നേരത്തേ ഈ സംവിധാനവുമായി അഡോൺ സബ് ജില്ല, ജില്ല തലമത്സരത്തിനെത്തിയെങ്കിലും വിധി കർത്താക്കളുടെ പരാമർശം അഡോണിന് വേദനയാണ് സമ്മാനിച്ചത്.
ഒന്നര വർഷത്തിന് ശേഷം കണ്ടുപിടിത്തം 'മാധ്യമ'ത്തിൽ വാർത്തയായതോടെ വ്യാഴാഴ്ച രാവിലെ മുതൽ അഭിനന്ദന പ്രവാഹമായിരുന്നു. നിരവധി പേരാണ് ഈ സംവിധാനത്തിനായി അഡോണിനെ ബന്ധപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.