കാസർകോട്: മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം തവണ ജനവിധി തേടുകയാണ് എൻ.എ.നെല്ലിക്കുന്ന്.
പാർട്ടിക്കകത്തുനിന്നും കടുത്ത മത്സരത്തിലൂടെയാണ് വീണ്ടും സ്ഥാനാർഥിയാകുന്നത്. ജില്ല ലീഗിെൻറ സൗമ്യമുഖമായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വിഭാഗീയ ഗ്രൂപ് തർക്കങ്ങളിൽ ഇല്ലാത്ത നേതാവായ ഇദ്ദേഹം സംസ്ഥാന നേതൃത്വത്തിനും പ്രിയങ്കരനാണ്.
എം.എസ്.എഫിലൂടെയാണ് സംഘടനാ പ്രവർത്തനരംഗത്ത് തുടക്കം. കാസർകോട് നെല്ലിക്കുന്നിലെ അബ്ദുൽ ഖാദറിെൻറയും നബീസയുടെയും മകനായി 1954 മാർച്ച് 18നാണ് എൻ.എ നെല്ലിക്കുന്നിെൻറ ജനനം. നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.എൽ.പി സ്കൂൾ, തളങ്കര മുസ്ലിം ഹൈസ്കൂൾ, കാസർകോട് ഗവ.കോളജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി.
ഹൈസ്കൂൾ പഠനകാലത്ത് മുസ്ലിം വിദ്യാർഥി ഫെഡറേഷെൻറ സജീവ പ്രവർത്തകനായിരുന്നു. കോളജ് പഠനകാലത്ത് കാസർകോട് ഗവ. കോളജ് എം.എസ്.എഫ് ജനറൽ സെക്രട്ടറിയായിരുന്നു. 1975ൽ ഗൾഫിലേക്കുപോയ എൻ.എ നെല്ലിക്കുന്ന് റീഡേഴ്സ് ഫോറം സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. യു.എ.ഇ ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ അക്രഡിറ്റേഷൻ നേടിയ പത്രപ്രവർത്തകനായിരുന്നു.
1984ൽ നാട്ടിൽ തിരിച്ചെത്തി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി. ലീഗ് പിളർന്നപ്പോൾ െഎ.എൻ.എല്ലിൽ. തിരികെയെത്തിയ നെല്ലിക്കുന്നിന് ലഭിച്ചത് ഉറച്ച സീറ്റായ കാസർകോട്.
അവിഭക്ത കാസർകോട് താലൂക്ക് മുസ് ലിം ലീഗ് ജോ. സെക്രട്ടറി, ലീഗ് കാസർകോട് മുനിസിപ്പൽ ജനറൽ സെക്രട്ടറി, സംസ്ഥാന കൗൺസിലർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും ദേശീയ കൗൺസിൽ അംഗവുമാണ്.
കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡൻറ്, കാസർകോട് അഗ്രികൾചറൽ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ്, നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
സി.ടി. അഹമ്മദലിയുടെ പിൻഗാമിയായി 2011ലാണ് നിയമസഭയിലേക്കുള്ള കന്നിയങ്കം. ത്രികോണ മത്സരത്തിൽ ബി.ജെ.പിയിലെ ലക്ഷ്മി ആർ. ഭട്ടിനെ 9738 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് എൻ.എ നെല്ലിക്കുന്ന് പരാജയപ്പെടുത്തിയത്.
2016ൽ ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാറിനെ 8,667 വോട്ട് ഭൂരിപക്ഷത്തിനാണ് നെല്ലിക്കുന്ന് പരാജയപ്പെടുത്തിയത്. ഭാര്യ: ആയിഷ. മക്കൾ: ഷബീർ, സഹീക്ക, സഫ്വാന. മരുമക്കൾ: റഹീം തായത്ത്, ജസീം, ഖദീജ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.