നെടുമങ്ങാട്: തെരഞ്ഞെടുപ്പ് ഗോദയിലെ തീപാറും പോരിെൻറ ഒാർമകൾ നബീസ ഉമ്മാളിെൻറ മനസ്സിൽ ഇപ്പോഴുമുണ്ട്. 1991 ൽ കഴക്കൂട്ടമാണ് തട്ടകം, എതിരാളിയാകെട്ട എം.വി. രാഘവനും. അന്ന് എം.വി.ആർ അഴീക്കോട് എം.എൽ.എയാണ്. പ്രചാരണമാരംഭിച്ചതോടെ വാശിയേറിയ പ്രചാരണം. പാർട്ടി സംവിധാനം ഒന്നടങ്കം അരയും തലയും മുറുക്കി രംഗത്തുണ്ട്.
ഇതിനിടെ കണ്ടുമുട്ടിയപ്പോൾ 'ടീച്ചർ ജയിക്കുമെന്ന്' എം.വി.ആർ തന്നെ പറഞ്ഞതായി നബീസ ഉമ്മാൾ ഒാർക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റും മേൽക്കൈ നേടി പാർട്ടിയും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുേമ്പാഴാണ് രാജീവ് ഗാന്ധി വധം. ഇതേ തുടർന്നുണ്ടായ സഹതാപം അലയടിച്ചു. ഫലം വന്നപ്പോഴാകെട്ട 689 വോട്ടുകൾക്ക് ടീച്ചർ പരാജയപ്പെട്ടു. തോൽവി വളരെ അപ്രതീക്ഷിതമായിരുെന്നന്ന് നബീസ ഉമ്മാൾ ഒാർക്കുന്നു. കോളജ് അധ്യാപിക, പ്രിൻസിപ്പൽ, നിയമസഭാംഗം, നഗരസഭ ചെയർപേഴ്സൺ, തീപ്പൊരി പ്രാസംഗിക എന്നീ നിലകളിൽ നിറഞ്ഞുനിന്ന ജീവിതം തൊണ്ണൂറിേനാടടുക്കുേമ്പാഴും ഒാർമകൾക്ക് ഒട്ടും മങ്ങലേൽക്കാതെയാണ് ഇൗ തിരിഞ്ഞുനോട്ടം.
1986 ൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം 1987 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയായാണ് കഴക്കൂട്ടം മണ്ഡലത്തിൽ മത്സര രംഗത്തിറങ്ങുന്നത്. കന്നിയങ്കത്തിൽ 13108 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയം. അങ്ങനെ സാംസ്കാരിക-രാഷ്ട്രീയ വേദികളിൽ മാത്രം അലയടിച്ചിരുന്ന ശബ്ദം നിയമസഭയിലെ ഉജ്ജ്വല ശബ്ദമായി മാറി.
ഒരിക്കൽ വി.ജെ.ടി ഹാളിൽ നബീസാ ഉമ്മാളിെൻറ പ്രസംഗം കേട്ട ഇ.എം.എസാണ് ടീച്ചറെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത്. സി.പി.എം നേതാക്കളായ സുശീല ഗോപാലനും കാട്ടായിക്കോണം ശ്രീധറുമാണ് പാർട്ടി നിർദേശപ്രകാരം നബീസ ഉമ്മാളിനെ കണ്ടതും മത്സരിക്കണം എന്നാവശ്യപ്പെട്ടതും. ഇ.എം.എസിെൻറ അധ്യക്ഷതയിൽ വി.പി. സിങ്ങാണ് അന്ന് തെരഞ്ഞെടുപ്പ് കൺെവൻഷൻ ഉദ്ഘാടനം ചെയ്തത്.
1995ൽ പഞ്ചായത്തീരാജ് നിയമപ്രകാരം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് നഗരസഭ ഭരണം പിടിക്കുകയെന്ന ദൗത്യമാണ് പാർട്ടി നബീസ ഉമ്മാളിനെ ഏൽപിച്ചത്. അരശുപറമ്പ് വാർഡിൽനിന്ന് മത്സരിച്ച് വിജയിച്ച നബീസ ഉമ്മാൾ അങ്ങനെ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണായി. കൗൺസിലിനെ ഒറ്റക്കെട്ടായി നയിക്കാൻ കഴിഞ്ഞതിെൻറ ചാരിതാർഥ്യത്തോടെയാണ് അഞ്ചുവർഷങ്ങൾക്കുശേഷം ചെയർപേഴ്സൻ പദം വിട്ടതെന്ന് അവർ പറഞ്ഞു.
അധ്യാപിക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ലഭിച്ച ആദരവ് വലുതായിരുന്നു. ഇ.എം.എസ് മുതൽ പിണറായി വിജയൻ വരെ കേരളം ഭരിച്ച എല്ലാ മുഖ്യമന്ത്രിമാരുമായും വേദി പങ്കിടാനായത് ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമായി കരുതുന്നതായും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.