കൊച്ചി: സംസ്ഥാനത്തെ സ്വയംഭരണ പദവിയുള്ള ഏക സർക്കാർ കോളജായ എറണാകുളം മഹാരാജാസിൽ നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ടീം വ്യാഴം, വെള്ളി ദിവസങ്ങളിൽ സന്ദർശിക്കും. ഇതിെൻറ ഭാഗമായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കോളജ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2013ൽ നാക് ടീമിെൻറ വിലയിരുത്തലിൽ കോളജിന് എ ഗ്രേഡ് ആണ് ലഭിച്ചത്. 2014ൽ സ്വയംഭരണ പദവി ലഭിച്ച ശേഷമുള്ള ആദ്യ വിലയിരുത്തലാണ് ഇത്തവണ.
കഴിഞ്ഞ മാർച്ചിൽ നടക്കേണ്ടിയിരുന്നത് കോവിഡ് ലോക്ഡൗൺ മൂലം നീണ്ടുപോവുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് സന്ദർശനവുമായി ബന്ധപ്പെട്ട പരിപാടികൾ നടത്തുക.
കോളജ് പ്രിൻസിപ്പൽ, ഗവേണിങ് കൗൺസിൽ, ഗവേഷകർ, വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവരുമായി കൂടിക്കാഴ്ച, ഭൗതികസൗകര്യങ്ങൾ വിലയിരുത്തൽ തുടങ്ങിയ െസഷനുകളാണ് രണ്ടു ദിവസമായി നടക്കുക.
കോളജിെൻറ യശസ്സ് വർധിപ്പിച്ച, വിവിധ മേഖലകളിൽ തിളങ്ങിനിൽക്കുന്ന പൂർവവിദ്യാർഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കും. കോവിഡ് പരിശോധന നടത്തി, നെഗറ്റിവ് ആയവർക്കുമാത്രമേ നാക് സംഘവുമായി സംവദിക്കാൻ അവസരമുണ്ടാകൂ.
റാവൻഷാ സർവകലാശാല മുൻ വി.സി പ്രകാശ് സി. സാരംഗിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളജിെലത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.