കോവിഡ് രോഗി ഛർദിച്ചു; കമ്യൂണിറ്റി ഹെൽത്ത് സെൻറർ അടച്ചു

നാദാപുരം: കോവിഡ് പരിശോധനക്ക് എത്തിയ ആൾ ആശുപത്രിക്കുള്ളിൽ ഛർദിച്ചു. പരിശോധനയിൽ ഇയാൾക്ക്​ കോവിഡ് സ്ഥിരീകരിച്ചതോടെ വളയം കമ്യൂണിറ്റി ഹെൽത്ത് സെൻറർ അടച്ചു.

വീട്ടിലുള്ളവർക്ക് കോവിഡ് ബാധിച്ചതോടെ നിരീക്ഷണത്തിൽ കഴിയുന്നയാളാണ്​ ബുധനാഴ്ച രാവിലെ 11 മണിയോടെ ആശുപത്രിയിൽ ആൻറിജൻ പരിശോധനക്കെത്തിയത്. പരിശോധന നടക്കുന്നതിനിടെ ഇയാൾ ആശുപത്രിക്കുള്ളിലെ ഇരിപ്പിടത്തിൽ ഇരിക്കുന്നതിനിടെ ഛർദ്ദിക്കുകയായിരുന്നു.

ജീവനക്കാരെത്തി ഇയാളെ പരിശോധന സ്ഥലത്തേക്ക് മാറ്റി പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ആശുപത്രിയിൽ ഒ.പിയിൽ പരിശോധനക്കായി നിരവധി പേർ എത്തിയിരുന്നു. കോവിഡ് ബാധിച്ച ആളെ ഫസ്​റ്റ്​ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റി. വൈകിട്ടോടെ അണുനശീകരണം നടത്തി. വ്യാഴാഴ്ച ആശുപത്രി പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - Nadapuram Hospital closed due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.