നഞ്ചിയമ്മയുടെ ഭൂമി : അട്ടപ്പാടി താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി

അട്ടപ്പാടി : ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടെ കുടുംബഭൂമി ഉൾപ്പെടെ ആദിവാസി ഭൂമി കൈയേറിയതിനെതിരെ സി.പി.ഐ (എം.എൽ- റെഡ് സ്റ്റാർ) അട്ടപ്പാടി താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. താലൂക്ക ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറി എം.പി കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്തു.

അട്ടപ്പാടിയിലെ ഭൂമാഫിയ സംഘം ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെക്കുന്നതിനെതിരെ റവന്യൂ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭൂമി കൈയേറ്റം നടക്കുമ്പോൾ ആദിവാസികൾ താലൂക്കിലും മറ്റ് റവന്യൂ ഉദ്യോഗസ്ഥർക്കും പരാതി നൽകുന്നുണ്ട്. എന്നാൽ, സർക്കാർ സംവിധാനം ആദിവാസികളെ മനുഷ്യരായി പോലും കാണുന്നില്ല. പരാതിയിൽ സത്യസന്ധമായ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ എം.സുകുമാരൻ അധ്യക്ഷത വഹിച്ചു. ആദിവാസികളിൽനിന്ന് ഏക്കർ കണക്കിന് ഭുമിയാണ് ഭൂമാഫിയ അട്ടപ്പാടിയിൽ തട്ടിയെടുത്തിരിക്കുന്നത്. പല ആധാരം എഴുത്തുകാരും റവന്യു ഉദ്യോഗസ്ഥരും വ്യജരേഖയുണ്ടാക്കാൻ സഹായം നൽകുന്നു. ഇക്കാര്യത്തിൽ സർക്കാർ ഉന്നതല അന്വേഷണം നടത്തണമെന്ന അദ്ദേഹം ആവശ്യപ്പെട്ടു. രാജേഷ് അപ്പാട്ട്, ശിവരാമൻ, ടി.ആർ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - Nanjiamma's Land : Marched to Attapadi Taluk Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.