നഞ്ചിയമ്മയെയും അപർണ്ണ ബാലമുരളിയേയും ഹാർവെസ്റ്റേ ആദരിച്ചു

പട്ടാമ്പി: ദേശീയ പുരസ്കാരം നേടിയ പിന്നണി ഗായിക നഞ്ചിയമ്മയെയും മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അപർണ്ണ ബാലമുരളിയേയും പട്ടാമ്പിയിലെ ഹാർവെസ്റ്റേ ആദരിച്ചു.

പുതിയ തലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും കേരളത്തിൽ പുതിയ ഒരു കാർഷിക സംസ്കാരം രൂപപ്പെടുത്തുന്നതിനുമായി പട്ടാമ്പി ഗുരുവായൂർ റോഡിൽ പ്രവർത്തിച്ചുവരുന്ന ഹാർവെസ്റ്റേയുടെ പ്രവർത്തകർ നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ നക്കുപ്പതി ഊരിലെത്തിയാണ് ആദരിച്ചത്.


ഹാർവെസ്റ്റേയുടെ സ്ഥാപകനും മാനേജിംഗ് ഡയരക്ടറുമായ വിജീഷ് കെ.പി നഞ്ചിയമ്മയെ പൊന്നാട അണിയിച്ചാണ് ആദരിച്ചത്. ഹാർവെസ്റ്റേ ഡയരക്ടർ അരുൺ കെ. -യും ചടങ്ങിൽ സംബന്ധിച്ചു.

തമിഴ് സിനിമ സൂരറൈ പോട്രി ലെ ബൊമ്മിയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ അപർണ്ണ ബാലമുരളിയെ തൃശ്ശൂരിലെ വീട്ടിലെത്തിയാണ് ഹാർവെസ്റ്റേ പ്രവർത്തകർ ആദരിച്ചത്

Tags:    
News Summary - Nanjiyammaa and Aparna Balamurali were honored by Harvestay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.