കണ്ണൂർ: വാക്കുകൾ കരുതലോടെ ഉപയോഗിക്കണമെന്നും ഒരു തീപ്പൊരി വീണാൽ അത് കാട്ടുതീയാകുമെന്നും ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട് നടത്തിയ വിവാദ നാർക്കോട്ടിക് ജിഹാദ് പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'നാർക്കോട്ടിക് മാഫിയ കേരളത്തിൽ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, അതിൽ ഒരു മതത്തെ ചേർത്ത് പറയരുത്. പിതാവ് പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ അതിനോട് ഒരു ജിഹാദ് കൂട്ടിയങ്ങ് പറഞ്ഞു എന്നതിനപ്പുറം അതിന് ഗൗരവുമുണ്ടെന്ന് എനിക്ക് േതാന്നുന്നില്ല. റോമൻ കത്തോലിക്ക സഭക്കകത്ത് തന്നെ പ്രശ്നങ്ങളുണ്ട്. അപ്പോൾ സമ്മർദമുണ്ടാകും അവർക്ക്. ജിഹാദ് എന്ന വാക്കിന് തന്നെ വേറെ അർഥങ്ങളുണ്ട് എന്നാണ് പണ്ഡിതന്മാർ പറയുന്നത്.
നമ്മൾ പണ്ട് വിചാരിച്ച അർഥമല്ല, വേറെ പല അർഥവുമുണ്ട്. അത് കൊണ്ട് വാക്കുകൾ ഉപയോഗിക്കുേമ്പാൾ കരുതലേയാടെ ഉപയോഗിക്കണം. ഇത്തരം കാര്യങ്ങൾ ഏതെങ്കിലും ഒരു മതവിഭാഗത്തിെൻറ തലയിൽ ചാർത്തി അതാണ് കാരണം എന്ന് പറയുന്നത് ശരിയല്ല. ഒരു തീപ്പൊരി വീണാൽ അത് കാട്ടുതീയായി മാറും. അതിന് ഇടയാക്കരുത്. കാട്ടുതീ ഉണ്ടായാൽ അത് സൃഷ്ടിച്ചവർ തന്നെയായിരിക്കും അതിന് ഇരകളാവുക'' -സി.കെ. പത്മനാഭൻ വ്യക്തമാക്കി.
ബിഷപ്പിെൻറ പ്രസ്താവന മുൻ നിർത്തി ബി.ജെ.പി സംസ്ഥാനത്ത് വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നതിനിടെയാണ് വിരുദ്ധാഭിപ്രായവുമായി മുതിർന്ന നേതാവ് തന്നെ രംഗത്തെത്തിയത്. നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ നടന്ന പരിപാടിയിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.