ആനക്കര: സാഹിത്യകാരൻ എം.ടി. വാസുദേവന്‍ നായരുടെ കഥകളിലെ പ്രധാന കഥാപാത്രമായ കണ്ണാന്തളി പൂക്കള്‍ വീണ്ടും വിരിഞ്ഞു. വസന്തകാലത്തിന്റെ ഓർമ പുതുക്കി വെള്ളാളൂര്‍ നരിമാളന്‍ കുന്നിലാണ് സൗരഭ്യം വിടര്‍ത്തി കണ്ണാന്തളി പൂത്തത്. ഒരു ഭാഗത്ത് കല്ലുവെട്ടിയും മണ്ണെടുത്തും കുന്ന് നശിപ്പിക്കുമ്പോഴും ഇനിയും വേരറ്റ് പോയിട്ടില്ലന്ന ഓർമപ്പെടുത്തലുമായാണ് ഇവ വിടര്ന്നുനില്ക്കുന്നത്. പുത്തരിയുടെ മണവും വെള്ളയില്‍ വയലറ്റ് കളര്‍ന്ന ചന്തവും ഈ പൂവിനെ മറ്റു പൂക്കളില്‍നിന്ന് വേറിട്ടതാക്കുന്നു.
ചരലും നീര്‍വാര്‍ച്ചയുമുള്ള കുന്നിൻ ചെരുവില്‍ മാത്രമാണ് ഈ ചെടിക്ക് വളക്കൂറുള്ളൂ. എം.ടി കഥകളില്‍ പറയുന്ന താണിക്കുന്ന്, പറക്കുളംകുന്ന്, നരിമാളന്‍കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ നോക്കെത്താ ദൂരത്തോളം ഈ പൂക്കള്‍ വിരിഞ്ഞുനില്‍ക്കാറുണ്ട്. അവ പറിച്ചെടുക്കാനുള്ള ആവേശം ബാല്യകാലത്തെ ഓർമകളായി അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്.
നൂറുകണക്കിന് ഞാവല്‍ മരങ്ങളും വിവിധതരം ചെടികളുമായി പ്രകൃതി സ്നേഹികള്‍ക്ക് ഏറെ ആനുഗ്രമായിരുന്ന നരിമാളന്‍കുന്ന് ഇന്ന് നാശത്തിന്റെ വക്കിലാണ്. കുന്നിന്റെ നെറുകെയുണ്ടായിരുന്ന നാടുകാണി തേടി നിരവധി സന്ദർശകര്‍ എത്തിയിരുന്നു. മുമ്പ് നരികൾ വസിച്ചിരുന്നതിനാലാണ് നരിമാളന്‍കുന്നെന്ന പേര് വന്നത്. നരിമടകൾ ഇപ്പോഴും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.