കൊണ്ടോട്ടി: ദേശീയപതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഒാമാനൂർ ആരാശ്ശേരി മൂലയിൽ വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് (21) എസ്.െഎ കെ.എ. സാബു അറസ്റ്റ് ചെയ്തിരിക്കുന്നത്. പെരിങ്ങാവ് കണ്ണംവെട്ടിക്കാവിൽ ഇയാൾ ജോലി ചെയ്യുന്ന കടയുടെ മുന്നിലെ മരത്തിൽ ആണിയടിച്ച നിലയിലായിരുന്നു പതാക. സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് സ്വമേധയ കേസ് എടുക്കുകയായിരുന്നു. റോഡിൽ വീണുകിടന്ന പതാക കോൺഗ്രസിെൻറതാണെന്ന ധാരണയിൽ മരത്തിൽ അടിക്കുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഗ്രീസ് പുരണ്ടും കുറച്ച് ഭാഗം കീറിയ നിലയിലുമായിരുന്നു. 46 സെ.മീറ്റർ നീളവും 31 സെ.മീറ്റർ വീതിയുമുള്ളതായിരുന്നു പതാക. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.