കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ എസ്കവേറ്റർ ഉപയോഗിച്ച് വീട് പൊളിക്കുന്നു

ദേശീയപാത വികസനം; വീടുകൾ പൊളിച്ചുതുടങ്ങി

കൊയിലാണ്ടി: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന്‍റെ ഭാഗമായി പാതയോരത്തെ വീടുകളും പൊളിച്ചുതുടങ്ങി. കടകൾ പൊളിക്കൽ നേരത്തെ തുടങ്ങിയിരുന്നു. രാത്രിയിലും പകലും പ്രവൃത്തി നടക്കുന്നുണ്ട്. സ്ഥലമുടമകളുടെ നേതൃത്വത്തിൽ തന്നെയാണ് പൊളിക്കൽ.

കോൺക്രീറ്റ് കെട്ടിടങ്ങൾ എസ്കവേറ്റർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയാണ്. ഓടുമേഞ്ഞ പഴയ വീടുകൾ കല്ല്, മര ഉരുപ്പടികൾ, ഓടുകൾ എന്നിവ പരമാവധി നഷ്ടപ്പെടാതെയാണ് പൊളിക്കുന്നത്. ഇവക്ക് ആവശ്യക്കാരുണ്ട്.

കൊയിലാണ്ടി ചെങ്ങോട്ടുകാവ്, പൊയിൽക്കാവ്, പൂക്കാട് ഭാഗങ്ങളിൽ 514 വീടുകളാണ് ദേശീയപാത വികസനത്തിന് ഏറ്റെടുത്തിട്ടുള്ളത്. 

Tags:    
News Summary - national high way expansion house demolitions starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.