ദേശീയപാത വികസനം; പെരുമാൾപുരത്തും അയനിക്കാട്ടും അടിപ്പാത അനുവദിച്ചു

പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരുമാൾപുരത്തും അയനിക്കാട്ടും അടിപ്പാത നിർമിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു.

പി.ടി. ഉഷ എം.പി മന്ത്രിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഉറപ്പുനൽകിയത്. ഇരു പ്രദേശത്തും വിഷയം സംബന്ധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലായിരുന്നു. പെരുമാൾപുരത്ത് അടിപ്പാത അനുവദിച്ചതോടെ മൂവായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന തിക്കോടിയൻ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ഏറെ അനുഗ്രഹമാവും.

കൂടാതെ സർക്കാർ-സ്വകാര്യ ആശുപത്രികൾ, ട്യൂഷൻ സ്ഥാപനങ്ങൾ, തൃക്കോട്ടൂർ യു.പി സ്കൂൾ, മൃഗാശുപത്രി എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും ഉപകാരപ്രദമാവും.

അയനിക്കാട് അടിപ്പാത അനുവദിച്ചതോടെ പ്രദേശത്തുകാർ പയ്യോളി ഭാഗത്തേക്കും വടകര ഭാഗത്തേക്കും പോകാൻ ഭാവിയിൽ ആറ് കിലോമീറ്റർ ചുറ്റിത്തിരിയേണ്ട അവസ്ഥയുണ്ടാകില്ലെന്നത് ഏറെ ആശ്വാസകരമാണ്.

Tags:    
News Summary - National Highway Development-Perumalpuram and Ayanikat were allowed to pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.