കോക്കല്ലൂരിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി ഗവ. മാതൃക ഹോമിയോ ഡിസ്​പെൻസറി

ബാ​ലു​ശ്ശേ​രി ഹോ​മി​യോ​പ്പ​തി ഡി​സ്​​പെ​ൻ​സ​റി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

ബാ​ലു​ശ്ശേ​രി: കോ​ക്ക​ല്ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ലു​ശ്ശേ​രി ഗ​വ. മാ​തൃ​ക ഹോ​മി​യോ​പ്പ​തി ഡി​സ്പെ​ൻ​സ​റി​ക്ക് (ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്റ​ർ) ദേ​ശീ​യ അം​ഗീ​കാ​രം. എ​ൻ.​എ.​ബി.​എ​ച്ച് എ​ൻ​ട്രി ലെ​വ​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​നാ​ണ് ല​ഭി​ച്ച​ത്. മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പാ​ലി​യേ​റ്റി​വ് പ​രി​ച​ര​ണം, യോ​ഗ​പ​രി​ശീ​ല​നം, ര​ജി​സ്റ്റ​റു​ക​ളു​ടെ കൃ​ത്യ​ത എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് അ​ക്ര​ഡി​റ്റേ​ഷ​ൻ അ​നു​വ​ദി​ച്ച​ത്. 1995ലാ​ണ് കോ​ക്ക​ല്ലൂ​ർ ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി ആ​രം​ഭി​ച്ച​ത്. 2012ൽ ​മാ​തൃ​ക ഡി​സ്പെ​ൻ​സ​റി​യാ​യും 2021ൽ ​ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്റ​റാ​യും ഉ​യ​ർ​ത്തി. നാ​ഷ​ന​ൽ ആ​യു​ഷ് മി​ഷ​ൻ, ബാ​ലു​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഹോ​മി​യോ​പ്പ​തി വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ജീ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യെ ഈ ​നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ. ത​ൻ​സ്വീ​റ, ഫാ​ർ​മ​സി​സ്റ്റ് ആ​ർ. ജ്യോ​തി, ഓ​ഫി​സ് അ​റ്റ​ൻ​ഡ​ന്റ് പി. ​ഷീ​ന, യോ​ഗ പ​രി​ശീ​ല​ക ഡോ. ​എ​ൻ.​എ​സ്. ദി​വ്യ​ശ്രീ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് സ്ഥാ​പ​ന​ത്തെ ന​യി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ചെ​റു​വ​ണ്ണൂ​ർ, തൂ​ണേ​രി, ന​ന്മ​ണ്ട, ക​ട്ടി​പ്പാ​റ ഡി​സ്​​പെ​ൻ​സ​റി​ക​ൾ​ക്കും ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - National recognition for Balussery Homeo Dispensary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.