കോഴിക്കോട്: കേന്ദ്രസർക്കാറിെൻറ ജനവിരുദ്ധ-തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ ഇൗ മാസം എട്ട്, ഒമ്പത് തീയതികളിൽ നടക്കുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിൽ വാഹനങ്ങൾ തടയുകയോ കടകളടപ്പിക്കുകയോ ചെയ്യില്ലെന്ന് ട്രേഡ് യൂനിയൻ, സർവിസ് സംഘടന സംയു ക്ത സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏഴിന് രാത്രി 12 മുതൽ ഒമ്പതിന് രാത്രി 12 വരെയാണ് ജനകീയ ആവശ്യങ്ങൾ മുൻനിർത്തിയുള്ള പണിമുടക്ക്. ഹർത്താലും ബന്ദുമല്ല നടത്തുന്നത്. സമ്മർദമുണ്ടാക്കി കടകളടപ്പിക്കില്ല. ജോലിക്കെത്തുന്നവരെ തടയുകയുമില്ല.
ബി.എം.എസ് അടക്കം അംഗീകരിച്ച വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പണിമുടക്കുന്നത്. ആർ.എസ്.എസ് ഇടപെട്ട് ബി.എം.എസിനെ പിന്തിരിപ്പിക്കുകയാണുണ്ടായത്. പാൽ, പത്രം, ആശുപത്രി, ശബരിമല തീർഥാടകർ, ടൂറിസം കേന്ദ്രങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകളെത്തുന്ന വാഹനം തടയുകയോ അവർ താമസിക്കുന്ന ഹോട്ടലുകൾ അടപ്പിക്കുകയോ ചെയ്യില്ല.
തൊഴിലുകൾ നിർത്തിവെച്ചും കടകേമ്പാളങ്ങൾ അടച്ചും യാത്ര ഒഴിവാക്കിയും വാഹനങ്ങൾ റോഡിൽ ഇറക്കാതെയും പണിമുടക്കിൽ എല്ലാവിഭാഗവും പങ്കുചേരണമെന്ന് നേതാക്കൾ അഭ്യർഥിച്ചു. പിക്കറ്റിങ് ഉണ്ടാവുമെന്നതിനാൽ ട്രെയിൻയാത്ര ഒഴിവാക്കണം. എളമരം കരീം എം.പി, അഡ്വ. എം. രാജൻ, മനയത്ത് ചന്ദ്രൻ, പി.കെ. പോക്കർ, പി.കെ. നാസർ, ടി. ദാസൻ, ടി.വി. വിജയൻ, ബഷീർ പാണ്ടികശാല, പി.എം. ശ്രീകുമാർ, ടി. ഇബ്രാഹീം എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.