നടിക്കെതിരായ ആക്രമണം: ഡി.ജി.പി നേരിട്ടു ഹാജരാകണമെന്ന് ദേശീയ വനിതാ കമീഷൻ

ന്യൂ‍ഡൽഹി: ചലചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയോട് നേരിട്ടു ഹാജരാകാൻ ദേശീയ വനിതാ കമീഷൻ നിര്‍ദേശം നല്‍കി. അടുത്ത തിങ്കളാഴ്ചയാണ് ഡി.ജി.പി ഹാജരാകേണ്ടത്. നടിയില്‍ നിന്നും നടൻ ലാലില്‍ നിന്നും കമ്മിഷന്‍ വിവരങ്ങള്‍ തേടി. ആവശ്യമെങ്കിൽ കേരളത്തിലെത്തി തെളിവെടുക്കുമെന്നും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം അറിയിച്ചു.

സംഭവത്തില്‍ സംസ്ഥാന വനിത കമീഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഡി.ജി.പിയോട് ആവശ്യപ്പെട്ടതായും കമീഷന്‍ അറിയിച്ചു. സംഭവത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച കമീഷന്‍, പ്രതികളെ ഉടന്‍ പിടിക്കണമെന്നും ആവശ്യപ്പെട്ടു. അതിനിടെ, കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടിയെ ഫോണിൽ വിളിച്ച് ഉറപ്പുനൽകി.

 

Tags:    
News Summary - national women commission asked to DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.