റാഗിങ്: പാർട്ടി പ്രവർത്തകർ ഉൾപെട്ടിട്ടില്ല -എസ്.എഫ്.ഐ

തൃശൂർ: നാട്ടകം പോളി ടെക്നികിൽ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ ഉൾപെട്ടിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി തോമസും സെക്രട്ടറി എം വിജിനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസിലെ ഒന്നാം പ്രതി കഴിഞ്ഞ വർഷം എതിർ വിഭാഗത്തിൽ നിന്ന് കെ.എസ്.യു പ്രതിനിധിയായി മത്സരിച്ച ആളാണ്. കേസിൽ ഉൾപെട്ട മറ്റുള്ളവരും കെ.എസ്.യു പ്രവർത്തകരാണ്. എസ്.എഫ്.ഐക്കെതിരെ ആരോപണം ഉന്നയിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ ഇക്കാര്യം പരിശോധിക്കണമെന്നും കേസിലെ മുഴുവൻ പ്രതിനിധികളെയും അറസ്റ്റ് ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

റാഗിങ്ങിൽ പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അവിനാഷിനെ എസ്.എഫ്.ഐ ഭാരവാഹികൾ, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ, സംസ്ഥാന യുവജന കമ്മീഷൻ അംഗങ്ങൾ എന്നിവർ സന്ദർശിച്ചു.

 

Tags:    
News Summary - nattakam ragging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.