കൊല്ലം: ഫോൺവിളി വിവാദത്തിൽ കുരുക്കിലായ മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവെക്കണമെന്ന് എൻ.സി.പി യുവജനവിഭാഗം. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. ശശീന്ദ്രൻ രാജിവെക്കണമെന്ന് ജില്ലാ പ്രസിഡന്‍റ് ബിജു.ബി ആവശ്യപ്പെട്ടു.
പ്രതി പത്മാകരനും ശശീന്ദ്രനും തമ്മിൽ അടുത്ത ബന്ധമുണ്ട്. മുമ്പും മന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. പല വനിതകളേയും വിളിച്ച് മന്ത്രി മോശമായ ഭാഷയിൽ സംസാരിച്ചതിന്‍റെ തെളിവുകൾ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസിന്‍റെ കൈവശമുണ്ടെന്നും ബിജു അവകാശപ്പെട്ടു. പ്രോട്ടോകോൾ ലംഘനമാണ് മന്ത്രി നടത്തിയത്. പെൺകുട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് എൻ.സി.പി സംസ്ഥാന നേതൃത്വം അന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രന് ക്ലീൻചിറ്റാണ് അന്വേഷണസംഘം നൽകിയത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയും ദേശീയ അധ്യക്ഷൻ ശരത് പവാറും എ.കെ.ശശീന്ദ്രനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.