നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം: നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്​ച ഉച്ചയോെടയായിരുന്നു അന്ത്യം. ഏറെ നാളായി ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Full View

മൃതദേഹം വൈകീട്ട്​ 3.30 ഒ​ാടെ വസതിയായ വട്ടിയൂർക്കാവ്​ തിട്ടമംഗലം 'തമ്പി'ലെത്തിച്ചു. ചൊവ്വാഴ്​ച രാവിലെ 10 മുതൽ 12 വരെ മൃതദേഹം അയ്യൻകാളി ഹാളിൽ പൊതുദർശനത്തിന്​ വെക്കും. സംസ്​കാരം ചൊവ്വാഴ്​ച ഉച്ചക്ക്​ രണ്ടിന്​​ ഒൗദ്യോഗിക ബഹുമതികളോടെ ​ശാന്തികവാടത്തിൽ നടക്കും. ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ. മരുമകൾ: മെറീന.

മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ വേഷമിട്ട നെടുമുടി വേണു രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിട്ടുണ്ട്​.

ആലപ്പുഴയിലെ നെടുമുടിയിൽ അധ്യാപകനായിരുന്ന പി.കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും മകനായി 1948 മെയ് 22നാണ്​ വേണു ജനിച്ചത്​. നെടുമുടിയിലെ എൻ‌.എസ്‌.എസ്.ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി.

ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളജ് അധ്യാപകനായും പ്രവർത്തിച്ചു. മൃദംഗം വായനക്കാരൻ കൂടിയായ അദ്ദേഹം നാടകരംഗത്ത് സജീവമായിരിക്കെയാണ് സിനിമയിൽ എത്തിയത്.

അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പൂരം എന്ന സിനിമ സംവിധാനം ചെയ്​തിട്ടുണ്ട്​. ഏതാനും ചിത്രങ്ങളുടെ തിരക്കഥയും നിർവഹിച്ചു.

'ഹിസ് ഹൈനസ് അബ്ദുള്ള' എന്ന ചിത്രത്തിലെ അഭിനത്തിന് 1990ലെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. 2003ൽ 'മാര്‍ഗം' എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഭരതന്‍റെ 'ഒരു മിന്നാമിനുങ്ങിന്‍റെ നുറങ്ങുവട്ടം', 'മാർഗം' എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.

2007ലെ സിംബാബ് വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ 'സൈറ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരവും കിട്ടി. 'അവസ്ഥാന്തരങ്ങൾ' എന്ന ടെലിവിഷൻ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം, സത്യൻ പുരസ്കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്കാരം, ബഹദൂർ പുരസ്കാരം, കാലരത്നം പുരസ്കാരം, സെർവ് ഇന്ത്യ മീഡിയ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - nedumudi venu died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.