തൃശൂര്‍: ലക്കിടി ലോ കോളജിലെ രണ്ടാംവർഷ എൽ.എൽ.ബി വിദ്യാർഥി ഷഹീർ ഷൗക്കത്തലി ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പൊലീസ്. പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയിക്ക് നേരെയുണ്ടായ സമാന പീഡനമുറകൾ തന്നെയാണ് ഷഹീറിനും നേരിടേണ്ടിവന്നതെന്നാണ് എഫ്.ഐ.ആറിനൊപ്പമുള്ള റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യം തൃശൂർ റൂറൽ എസ്.പി എൻ. വിജയകുമാർ വിശദീകരിക്കുകയും ചെയ്തു.
ജനുവരി മൂന്നിന് രാവിലെ കോളജിലെത്തിയ ഷഹീറിനെ ഓട്ടോറിക്ഷയിൽ പി.ആർ.ഒ വത്സലകുമാറാണ് പാമ്പാടി നെഹ്റു കോളജിലെ ചെയർമാെൻറ ഓഫിസിലേക്ക് വിട്ടത്. ഇവിടെ വെച്ച് ജിഷ്ണു കേസിലെ രണ്ടാംപ്രതിയായ പാമ്പാടി കോളജിലെ പി.ആർ.ഒ സഞ്ജിത്ത് വിശ്വനാഥെൻറയും നേതൃത്വത്തിലായിരുന്നു മർദനമുറകൾ. കൈകൊണ്ട് മുഖത്തടിക്കുകയും തോളിൽ പിടിച്ചുനിർത്തി ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ചെയ്തു. പരാതി പിൻവലിച്ചില്ലെങ്കിൽ റാഗിങ് കേസിൽ കുടുക്കുമെന്നും വീട്ടിൽ കയറി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പരാതി പിൻവലിക്കുന്നതായി എഴുതി വാങ്ങിയെങ്കിലും റാഗിങ് നടത്തിയതിന് ക്ഷമചോദിക്കുന്നുവെന്ന് എഴുതി നൽകണമെന്ന ആവശ്യം ഷഹീർ അംഗീകരിച്ചില്ല. ഇതേത്തുടർന്നായിരുന്നു ക്രൂരപീഡനം.
ഷൂസിട്ട കാലുകൊണ്ട് ഇടത് നെറ്റിയിലും തലയിലും ചവിട്ടുകയും ജനനേന്ദ്രിയത്തിൽ ഇടിക്കുകയും ചെയ്തത് കൃഷ്ണദാസ് ആണെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. മാപ്പപേക്ഷ എഴുതിവാങ്ങിയാൽ പൊലീസിനെ കൊണ്ട് കേസെടുപ്പിച്ച് കുട്ടിയുടെ ജീവിതവും ഭാവിയും സമ്പത്തും നഷ്ടപ്പെടുത്താവുന്ന കേസാക്കാമെന്നായിരുന്നു ഉദ്ദേശ്യമേത്ര.
രണ്ടാംപ്രതി സഞ്ജിത്ത് വിശ്വനാഥെൻറ കംപ്യൂട്ടറിൽനിന്നാണ് രേഖകളുടെ പ്രിൻറുകളെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഭയംമൂലം ആരോടും പറഞ്ഞില്ല. ഇതിെൻറ മൂന്നാം നാളിലാണ് ജിഷ്ണു പ്രണോയിയെ കോപ്പിയടിയിൽ കുടുക്കി ഓഫിസിൽ കൊണ്ടുപോയി മർദിച്ചതും അയാളുടെ മരണവും. ഇതിനുശേഷമാണ് ഷഹീർ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.