നെഹ്റു, ടോംസ്: കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയില്ല

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തേടിയ റിപ്പോര്‍ട്ട് ഒന്നരമാസമായിട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ല. മറ്റക്കര ടോംസ് കോളജിലെ വിദ്യാര്‍ഥി പീഡന പരാതികളിലും റിപ്പോര്‍ട്ട് തേടിയിരുന്നു. ജനുവരി 19നാണ് മാനവശേഷി മന്ത്രാലയത്തിനുവേണ്ടി എ.ഐ.സി.ടി.ഇ സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പിനോട് റിപ്പോര്‍ട്ട് തേടിയത്.

എന്നാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഇതുവരെ വിദ്യാഭ്യാസവകുപ്പ് തയാറായിട്ടില്ല. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് ഒട്ടേറെപരാതികളാണ് കോളജിനെതിരെ എ.ഐ.സി.ടി.ഇക്കും മാനവശേഷി മന്ത്രാലയത്തിനും ലഭിച്ചത്. ഇതിന് പിന്നാലെയാണ് ടോംസ് കോളജിനെ സംബന്ധിച്ചുള്ള പരാതികളും ഉയര്‍ന്നത്. രണ്ട് കോളജുകളുടെയും അംഗീകാരം റദ്ദാക്കണം എന്നതുള്‍പ്പെടെയുള്ള പരാതികള്‍ എ.ഐ.സി.ടി.ഇക്ക് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - nehru toms colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.