യുവതികളോട്​ തിരികെ പോകാൻ ആവശ്യപ്പെട്ടിട്ടില്ല, നിയമാനുസൃതമായി പ്രവർത്തിക്കും -പൊലീസ്​

ശബരിമല: ശബരിമലയിൽ ദർശനത്തിന്​ എത്തിയ മനിതി സംഘത്തോട്​ തിരികെ പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന്​ ശബരിമല സ്​ പെഷ്യൽ പൊലീസ്​ ഒാഫീസർ കാർത്തികേയൻ. സംഘത്തിലുള്ളവരുടെ തീരുമാനത്തിനാണ്​ പ്രാധാന്യം. പൊലീസ്​ നിയമാനുസൃതമായേ പ്രവർത്തിക്കൂ. ശബരിമലയിൽ തിരക്ക്​ വർധിച്ച്​ വരുന്ന സമയമാണ്​. അതിനാൽ എല്ലാ കാര്യങ്ങളും സന്തുലിതമായി തന്നെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേസമയം, മനിതി സംഘത്തെ പമ്പയിൽ പ്രതിഷേധക്കാർ തടഞ്ഞിരിക്കുകയാണ്​. എന്നാൽ പിന്നോട്ടില്ലെന്നും ദർശനം നടത്തണമെന്നും ആവശ്യപ്പെട്ട്​ സംഘാംഗങ്ങൾ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയുമാണ്​.

Tags:    
News Summary - Never Ask the Manithi team to Return - SP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.