കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക നാവിഗേഷ ൻ സംവിധാനം വ്യാഴാഴ്ച പുലർച്ച 5.30 മുതൽ പ്രവർത്തനം തുടങ്ങും. വിമാനത്തിെൻറ ദിശ നിർണ യിക്കുന്നതിനുള്ള ആധുനിക കൊറിയൻ നിർമിത ഡോപ്ലർ വി.ഒ.ആറും കനേഡിയൻ നിർമിതമായ ഡി.എം.ഇയുമാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മൂന്നിന് കരിപ്പൂരിൽ നടക്കുന്ന ചടങ്ങിൽ വിമാനത്താവള അതോറിറ്റി കമ്യൂണിക്കേഷൻ നാവിഗേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ. ബാനർജി ഉദ്ഘാടനം നിർവഹിക്കും.
1995ൽ സ്ഥാപിച്ച സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. ഇതിനു പകരമാണ് നാലരക്കോടി രൂപ ചെലവിൽ പുതിയത് സ്ഥാപിച്ചത്. റൺവേയിൽ ബേസിക് സ്ട്രിപ്പിന് പുറത്ത് സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പുതിയ കെട്ടിടം ഒരുക്കിയത്. അന്താരാഷ്ട്ര നിർഗമന ടെർമിനലിൽ സ്ഥാപിക്കുന്ന രണ്ട് ഇൻലൈൻ ബാഗേജ് ഹാൻഡ്ലിങ് സംവിധാനത്തിെൻറ പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ചടങ്ങിൽ വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു, സി.എൻ.എസ് ജനറൽ മാനേജർ എസ്. ധർമരാജ് എന്നിവരും സംബന്ധിക്കും.
ഡി.വി.ഒ.ആർ എന്നാൽ
വ്യോമഗതാഗതത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ഉപകരണമാണ് ഡോപ്ലർ വെരി ഹൈ ഫ്രീക്വൻസി ഒമിനി റേഞ്ച് (ഡി.വി.ഒ.ആർ). ഇതോടൊന്നിച്ച് സ്ഥാപിച്ച ഡിസ്റ്റൻസ് മെഷറിങ് എക്യുപ്മെൻറ് (ഡി.എം.ഇ) കൂടിയാകുമ്പോഴാണ് സംവിധാനം പ്രവർത്തനക്ഷമമാകുന്നത്. റൺവേക്ക് പുറത്ത് വിമാനത്താവളത്തിെൻറ പ്രവർത്തനമേഖലയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. 12 തൂണുകൾക്ക് മുകളിലായി വിന്യസിപ്പിച്ചിരിക്കുന്ന 49 ആൻറിനകളുടെ ഒരു റിങ് ഘടനയാണ് ഡി.വി.ഒ.ആർ. വിമാനത്താവളത്തിൽനിന്ന് 300 കിലോമീറ്റർ ദൂരം വരെ സിഗ്നൽ നൽകാൻ സാധിക്കും. വിമാനങ്ങൾക്ക് അവയുടെ സ്ഥാനത്തുനിന്ന് വിമാനത്താവളത്തിലേക്കുള്ള ദിശ വി.ഒ.ആർ നൽകുമ്പോൾ വിമാനത്താവളത്തിൽ നിന്ന് വിമാനത്തിലേക്കുള്ള ദൂരം ഡി.എം.ഇയും നൽകുന്നു. റിസീവർ ഉപയോഗിച്ച് വൈമാനികന് തെൻറ വിമാനത്തിെൻറ സ്ഥാനം നിർണയിക്കാൻ ഇതിലൂടെ സാധിക്കും. ആകാശത്ത് വിമാനങ്ങൾക്ക് സുഗമമായി പറക്കാനുള്ള സാങ്കൽപിക റൂട്ടുകൾ ലഭ്യമാക്കുന്നത് ഈ ഉപകരണമാണ്. ലഭ്യമായ എയർസ്പേസ് ഒരേ സമയത്ത് നിരവധി വിമാനങ്ങൾക്ക് പരമാവധി ഉപയോഗപ്പെടുത്താനും ഡി.വി.ഒ.ആർ സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.