കോഴിയെ വെട്ടാൻ 'പട്ടാളക്കാരന്‍റെ' ഓർഡർ; വെട്ടിലായി കച്ചവടക്കാർ

കോഴിക്കോട്: ചിക്കൻ വിപണിയിലും ഓൺലൈൻ തട്ടിപ്പിന്‍റെ പുതിയ കഥകൾ. പട്ടാളക്കാരനെന്ന്​ പറഞ്ഞ്​ ഫോണിൽ വിളിച്ച്​ ചിക്കന്​ ഓർഡർ ചെയ്താണ്​ പുതിയ തട്ടിപ്പ്​.

ഓർഡർ ചെയ്ത ശേഷം ഗൂഗിൾപേ ചെയ്യാൻ നമ്പർ ചോദിക്കും. ഈ നമ്പർ 'കണക്​ട്' ആവാൻ ​ഒരു രൂപ അയക്കാനും ആവശ്യപ്പെടും. ഇങ്ങനെ ഒരു രൂപ ഗൂഗിൾപേ ചെയ്തവരുടെ അക്കൗണ്ടിൽനിന്ന്​ വലിയ തുക നഷ്ടപ്പെടുന്നതായാണ്​ പരാതി. ഇതുസംബന്ധിച്ച്​ ചിക്കന്‍ വ്യാപാരി സമിതി ​പൊലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമീഷണര്‍ക്ക് പരാതി നല്‍കി.

ഹിന്ദിയിലാണ്​ തട്ടിപ്പുകാരന്‍റെ സംസാരം. രാത്രി വിളിച്ച്​ പിറ്റേന്ന് രാവിലേക്ക്​ ​ 25 കിലോ ചിക്കൻ ആവശ്യപ്പെടും. കച്ചവടക്കാർ ചിക്കൻ വെട്ടിവെക്കും. സമയത്തിന്​ ആളെ കാണാഞ്ഞാൽ തിരിച്ചുവിളിക്കും. അപ്പോ​ഴാണ്​ ഗൂഗിൾ പേ നമ്പർ ചോദിക്കുക. തുടര്‍ന്ന് പൈസ അക്കൗണ്ടില്‍ അടക്കാമെന്നുപറഞ്ഞ് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടും.

ഒപ്പം ഫോട്ടോയും പാന്‍കാര്‍ഡുകളുമൊക്കെ അയച്ചുനല്‍കും. പക്ഷേ, ഓർഡർ എടുക്കാന്‍ ആരും വരില്ല. പണവും ക്രെഡിറ്റാവില്ല. കക്കോടി, കൊമ്മേരി, മാങ്കാവ്, കമ്പിളിപ്പറമ്പ് എന്നിവിടങ്ങളിലെ കച്ചവടക്കാരാണ് 'ഇയാള്‍' നല്‍കിയ ഓര്‍ഡര്‍ പ്രകാരം ചിക്കന്‍ വെട്ടിവെച്ച് വെട്ടിലായത്.

ചില കടക്കാര്‍ക്ക് ഇയാള്‍ തന്റെ അക്കൗണ്ട് വിവരങ്ങളും അയച്ചുനല്‍കിയിട്ടുണ്ട്. വയനാട്ടിലും മലപ്പുറത്തും സമാനമായ രീതിയിൽ തട്ടിപ്പ്​ നടന്നതായി ചിക്കന്‍ വ്യാപാരി സമിതി ജില്ല പ്രസിഡന്റ് കെ.വി. റഷീദ് പറഞ്ഞു. സൈബർസെൽ അന്വേഷണം ആരംഭിച്ചു​. 

Tags:    
News Summary - New stories of online fraud in the chicken market as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.