കൊച്ചി: എറണാകുളം കോലേഞ്ചരി തിരുവാണിയൂരിൽ അമ്മ പാറമടയിലെറിഞ്ഞ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. സ്കൂബ ഡൈവിങ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
40വയസായ സ്ത്രീ ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസവിച്ചതിനെ തുടർന്നാണ് രക്തസ്രാവമുണ്ടായതെന്നും കുഞ്ഞിനെ വീടിന്‍റെ സമീപത്തെ പാറമടയിൽ കല്ലിൽ കെട്ടിതാഴ്ത്തിയെന്നും ആശുപത്രിയിൽവെച്ച് ഡോക്ടർമാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു.
സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസും സ്കൂബ ഡൈവിങ് സംഘവും പാറമടയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഉപയോഗ ശൂന്യമായിരുന്നു പാറമട. നിലവിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് സ്ത്രീ. ആരോഗ്യം വീണ്ടെടുത്തശേഷം കൂടുതൽ ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.