ഗാന്ധിനഗർ: മെഡിക്കൽ കോളജ് ഗൈനകോളജി വിഭഗത്തിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സുരക്ഷ ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മിനിയെയാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ സസ്പെൻഡ് ചെയ്തത്.
ഡ്യൂട്ടി സമയത്ത് ഇവർ സ്ഥലത്തുനിന്ന് മാറിനിൽക്കുകയായിരുന്നെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതോടെയാണ് നടപടി. മൂന്നംഗ സമിതിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന് സമർപ്പിച്ചു.
ഗൈനകോളജിയിലേക്ക് പ്രവേശിച്ച മുഴുവൻ ആളുകളെയും പരിശോധന നടത്തിയാണ് അകത്തേക്ക് പ്രവേശിപ്പിച്ചതെങ്കിലും കുഞ്ഞിനെ തട്ടിയെടുത്ത യുവതി ഡോക്ടർ വേഷം ധരിച്ചെത്തിയതിനാലാണ് കടത്തിവിട്ടതെന്ന് കണ്ടെത്തി. സുരക്ഷ ജീവനക്കാരി ഡ്യൂട്ടി സമയത്ത് മറ്റൊരുസ്ഥലത്ത് പോയി ഇരുന്നതൊഴിച്ചാൽ മറ്റു സുരക്ഷാവീഴ്ചയില്ലെന്നുമാണ് റിപ്പോർട്ട്.
ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ, നഴ്സിങ് ഓഫിസർ സുജാത എന്നിവരായിരുന്നു അന്വേഷണ സമിതിയംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.