മലപ്പുറത്ത് നവവധു മരിച്ച നിലയിൽ; നിക്കാഹ് കഴിഞ്ഞത് വെള്ളിയാഴ്ച

മലപ്പുറത്ത് നവവധു മരിച്ച നിലയിൽ; നിക്കാഹ് കഴിഞ്ഞത് വെള്ളിയാഴ്ച

മലപ്പുറം: തൃക്കലങ്ങോട് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ (18) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്.

തിങ്കളാഴ്ച വൈകീട്ടാണ് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിക്ക് വിവാഹത്തിൽ താൽപര്യമില്ലായിരുന്നുവെന്നാണ് വിവരം.

സംഭവത്തിന് തൊട്ടുപിന്നാലെ പെൺകുട്ടിയുടെ ആൺസുഹൃത്ത് 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Newlywed bride found dead in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.