തിരുവനന്തപുരം: ‘ഗരുഡ പ്രീമിയം’ എന്ന പേരിൽ സര്‍വീസ് ആരംഭിച്ച നവകേരളബസിന്‍റെ ഡോർ ആദ്യ യാത്രയിൽ തന്നെ തകർന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഡോറിന് മെക്കാനിക്കൽ തകരാറൊന്നും ഇല്ലെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് ആരംഭിച്ച് 11.30-ഓടെ ബംഗളൂരുവില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. എന്നാല്‍, വൈകി സര്‍വീസ് ആരംഭിച്ചതിനാൽ ഉച്ചയോടെയാണ് ബസ് ബംഗളൂരുവില്‍ എത്തിയത്.
സുല്‍ത്താന്‍ബത്തേരിയില്‍ എത്തിയപ്പോൾ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് റീസെറ്റ് ചെയ്ത് യാത്ര തുടർന്നു. യാത്രക്കാരുടെ സുരക്ഷ‍്യുടെ ഭാഗമായി അടിയന്തരഘട്ടത്തില്‍ മാത്രം ഡോര്‍ ഓപ്പണ്‍ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും ബസിന് ഇതുവരെ ഡോര്‍ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ലെന്നും കുറിപ്പിൽ പറഞ്ഞു.
ആദ്യ സർവീസിൽ തന്നെ ബസ് ഹൗസ് ഫുള്ളായിരുന്നു. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.