ചിക്കൻ കറിക്ക് ചൂട് കുറവ്; ഹോട്ടലുടമയെ സോഡാകുപ്പിയെടുത്ത് തലക്കടിച്ചു, പുറത്തേക്ക് വലിച്ചിറക്കി മർദിച്ചു

ചിക്കൻ കറിക്ക് ചൂട് കുറവ്; ഹോട്ടലുടമയെ സോഡാകുപ്പിയെടുത്ത് തലക്കടിച്ചു, പുറത്തേക്ക് വലിച്ചിറക്കി മർദിച്ചു

തിരുവനന്തപുരം: ചിക്കൻ കറിക്ക് ചൂട് കുറവാണെന്നതിന്‍റെ പേരിൽ ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ സംഘം ആക്രമിച്ചു. സോഡാ കുപ്പിയെടുത്ത് തലക്കടിക്കുകയും ഹോട്ടലിന് പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയും ചെയ്തു.

നെയ്യാറ്റിൻകര അമരവിളയിൽ കഴിഞ്ഞ ദിവസം രാത്രി പുഴയോരം എന്ന ഹോട്ടലിലാണ് സംഭവമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹോട്ടലുടമ ദിലീപിനെ സംഘം കുപ്പി കൊണ്ട് തലക്കടിച്ച ശേഷം മാപ്പു പറയാനെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചു. ദിലീപ് വരാത്തതിനെ തുടർന്ന് പുറത്തേക്ക് വലിച്ചിറക്കി.

തുടർന്ന് ഹോട്ടലിന് മുന്നിലിട്ട് മർദിച്ചു. പരിക്കേറ്റ ദിലീപ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.

Tags:    
News Summary - Neyyattinkara hotel owner attacked for Chicken curry not hot enough

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.