നെയ്യാറ്റിന്‍കര: വ്യാഴാഴ്ച മരിച്ച ഗോപന് സ്വാമിയുടെ മരണം പുറംലോകമറിയുന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ പ്രദേശത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിലൂടെ. എന്നാൽ, പുലര്‍ച്ചെ മരണവിവരമറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ എവിടെ നിന്ന് പ്രിന്റ് ചെയ്തു എന്നതായിരുന്നു നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ ചോദ്യം. മരണദിവസം തന്നെ പോസ്റ്റര്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് പ്രിന്റ് ചെയ്തു എന്നായിരുന്നു മകന് പറഞ്ഞത്.
മരണവിവരം പുറത്തറിയിക്കാത്തത് പ്രാര്‍ഥനക്കിടെ സമയം ലഭിക്കാത്തത് കൊണ്ടായിരുന്നു എന്നും വീട്ടുകാര്‍ പറയുന്നു. നെയ്യാറ്റിന്‍കരയിലെ ഓഫ്സെറ്റ് പ്രസിലാണ് പോസ്റ്റർ പ്രിന്റ് ചെയ്തത്. മരണം മറച്ചുവെക്കുന്നതിലൂടെ സമാധിയെ ബാധിക്കുമെങ്കില്‍ പിന്നീടെന്തിന് പ്രസിദ്ധീകരിച്ചു എന്ന ചോദ്യമുയരുന്നുണ്ട്.
സംഭവം വിവാദമാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. മരണദിവസം ഇവിടെ ആരെങ്കിലും വന്നു പോയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.