ജപ്​തി ഭയന്ന്​ ആത്​മഹത്യ: മകൾ മരിച്ച ശേഷവും ബാങ്ക്​ ഭീഷണിപ്പെടുത്തിയെന്ന്​ പിതാവ്​

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്​തി ഭയന്ന്​ മകൾ ആത്​മഹത്യ ചെയ്​ത ശേഷവും ബാങ്കിൻെറ ഭാഗത്തു നിന്ന്​ ഭീഷണിയ ുണ്ടായതായി പിതാവ്​ ചന്ദ്രൻ. മകള്‍ ആത്മഹത്യ ചെയ്ത ശേഷവും ബാങ്കിൻെറ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് ശേഷവും ബാങ്കിൻറെ അഭിഭാഷകന്‍ വിളിച്ചിരുന്നുവെന്നും ചന്ദ്രന്‍ പറഞ്ഞു. ഇന്നലെ രാവിലെ 11 മണി മുതല്‍ ബാങ്കില്‍ നിന്ന് വിളിക്കാന്‍ തുടങ്ങി. ഉടൻ പണം അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞു. മകളുടെ ഫോണ്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പിതാവ് പറഞ്ഞു.

ബാങ്കിന്‍റെ ജപ്തി നടപടിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ചൊവ്വാഴ്​ചയാണ്​ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തത്​. ഉച്ചക്ക്​ മ​ൂന്നോടെ ഇരുവരും വീട്ടിൽ മണ്ണെണ്ണയൊഴിച്ച്​ ത​ീകൊളുത്തുകയായിരുന്നു. വൈഷ്​ണവി സംഭവം നടന്നയുടനെയും 90 ശതമാനവും പൊള്ളലേറ്റ മാതാവ്​ ലേഖ ചൊവ്വാഴ്​ച വൈകുന്നേരം ഏഴോടെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലുമാണ്​ മരിച്ചത്​. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടു പോകണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജില്ലാ കലക്ടറുടെ വിശദമായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികൾ സ്വീകരിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

ജില്ലാ കലക്ടറില്‍ നിന്ന് റവന്യു മന്ത്രി പ്രാഥമിക റിപ്പോര്‍ട്ട് വാങ്ങിയിട്ടുണ്ട്​. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് മറ്റു നടപടികളുമായി മുന്നോട്ട് പോകും. കോടതി മുഖേനയുള്ള നടപടിയാണെങ്കിലും സംസ്ഥാനത്തെ സാഹചര്യവും സര്‍ക്കാര്‍ നിലപാടും കോടതിയെ അറിയിക്കേണ്ട ബാധ്യത ബാങ്കിനുണ്ടായിരുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. ബാങ്ക് അധികൃതർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്​തമാണ്​.

അതേസമയം, ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത അമ്മയുടെയും മകളുടെയും മൃതദേഹം ഇന്ന് സംസ്കരിക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രാവിലെ 10 മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ആരംഭിക്കും. ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹങ്ങൾ സംസ്കാരത്തിനായി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് എത്തിക്കും.


Tags:    
News Summary - Neyyattinkara Suicide: Chandran Alleges Bank Threat After Daughter's Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.