നി​ലം​പ​തി​ഞ്ഞി​മു​ക​ളി​ലെ റേ​ഷ​ൻ ക​ട​യി​ലെ അ​രി​യും മ​റ്റ് റേ​ഷ​ൻ സാ​മ​ഗ്രി​ക​ളും

ലോ​റി​യി​ൽ ക​യ​റ്റ​ുന്നു

നിലംപതിഞ്ഞിമുകൾ റേഷൻ കടക്ക് പൂട്ട്

കാക്കനാട്: അരി കടത്താനുള്ള ശ്രമത്തെ തുടർന്ന് നടപടിയെടുത്ത കാക്കനാട് നിലംപതിഞ്ഞിമുകളിലെ റേഷൻകടയിൽ അരിയും മറ്റു വസ്തുക്കളും മാറ്റി. കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് റേഷൻ സാമഗ്രികൾ അടുത്തുള്ള തേങ്ങോട് പൊതുവിതരണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പരാതിയെ തുടർന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെ എത്തിയ അധികൃതരുടെ സാന്നിധ്യത്തിലാണ് അരിയും ഗോതമ്പും ഉൾപ്പെടെയുള്ളവ തേങ്ങോട് എത്തിച്ചത്. നിലംപതിഞ്ഞിമുകളിലെ റേഷൻ കാർഡുടമകൾക്ക് ഇനി ഇവിടെ നിന്നാണ് വാങ്ങാനാകുക. സെപ്റ്റംബർ ഏഴിന് രാത്രിയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. കാലിച്ചാക്കുകൾ കൊണ്ടുപോകുന്നതിനുള്ള പിക്അപ് വാഹനത്തിൽനിന്ന് 20ഓളം അരിച്ചാക്കുകൾ വാർഡ്‌ കൗൺസിലർ എം.ഒ വർഗീസി‍െൻറ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടുകയായിരുന്നു.

അരി തിരിച്ചിറക്കിച്ചെങ്കിലും വാഹനവുമായി ഡ്രൈവർ കടന്നുകളഞ്ഞു. തുടർന്ന് കൗൺസിലറുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫിസർ എസ്. സ്മിതക്ക് പരാതി നൽകി. അധികൃതർ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു. 

Tags:    
News Summary - Nilampadhinjimukal ration shops closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.