മലപ്പുറം: കർശന നിയന്ത്രണങ്ങളോടെ പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട് മെന്റ് തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിങ്കളാഴ്ച നിപ പ്രോട്ടോകോള്‍ പാലിച്ചാണ് അലോട്ട്മെന്റ് നടന്നത്.
മാസ്ക് ധരിക്കണമെന്ന നിർദേശം ഭൂരിപക്ഷമാളുകളും പാലിച്ചു. മുതിർന്നവരും കുട്ടികളുമടക്കം മാസ്ക് ധരിച്ചു. ധരിക്കാത്തവർ തുടർന്നുള്ള ദിവസങ്ങളിൽ ധരിക്കണം. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കണം. രോഗവ്യാപനം ചെറുക്കുകയെന്നത് പ്രധാനമാണ്. പോളിടെക്നിക് അലോട്ട്മെന്റും ഇപ്രകാരം നടത്തും.
പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളില്‍ പെന്ഷന് മസ്റ്ററിങ് നടത്താന്‍ പാടില്ല. ഇവിടങ്ങളില്‍ മസ്റ്ററിങ്ങിന് സമയം നീട്ടി നല്‍കും. ജില്ലയിലെ മറ്റിടങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് മസ്റ്ററിങ് നടക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അവലോകന യോഗത്തില്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനായും കലക്ടര്‍ വി.ആര്. വിനോദ്, ജില്ല പൊലീസ് മേധാവി എസ്. ശശിധരന്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ല വികസന കമീഷണര്‍ സച്ചിന്‍കുമാര്‍ യാദവ്, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അപൂര്‍വ തൃപാദി, അസി. കലക്ടര്‍ വി.എം. ആര്യ, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ ഓഫ്ലൈനായും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.