തിരുവല്ല: നിരണം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. എൽ.ഡി.എഫിന്റെ അവിശ്വാസത്തെ കോൺഗ്രസ് അംഗം ജോളി ഈപ്പൻ പിന്തുണച്ചതോടെയാണ് സാമ്പത്തിക
കെ.പി. പുന്നൂസ് പുറത്തായത്.
തട്ടിപ്പ് കേസുകളിൽ കെ.പി. പുന്നൂസ് ജയിലിലായ സാഹചര്യത്തിൽ പഞ്ചായത്തിൽ ആറ് മാസമായി ഭരണസ്തംഭനം ആരോപിച്ചാണ് ഒരാഴ്ച മുമ്പ് എൽ.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച രാവിലെ 11ന് നടന്ന വോട്ടെടുപ്പിൽ ആറിനെതിരെ ഏഴ് വോട്ടിനാണ് അവിശ്വാസം പാസായത്. അവിശ്വാസത്തെ അനുകൂലിച്ചെങ്കിലും രണ്ടാഴ്ച കഴിഞ്ഞ് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോളി ഈപ്പൻ യു.ഡി.എഫിന് ഒപ്പം നിൽക്കുമെന്നാണ് സൂചന.
കേസുകളിൽ അകപ്പെട്ട് ജയിലിലായതോടെ പുന്നൂസിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് പുന്നൂസ് യു.ഡി.എഫ് അംഗങ്ങൾക്കും കോൺഗ്രസ് നേതൃത്വത്തിനും ഉറപ്പ് നൽകിയിരുന്നു. ഇത് പാലിക്കാതിരുന്നതിനാലാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതെന്നാണ് ജോളി ഈപ്പൻ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.