സിന്തറ്റിക് വസ്ത്രങ്ങളെക്കാൾ മൃദുലവും, വെണ്ണപോലെ സോഫ്റ്റുമാണ് കൈത്തറി വസ്ത്രങ്ങളെന്ന് നിർമ്മല സീതാരാമൻ

തിരുവനന്തപുരം: സിന്തറ്റിക് വസ്ത്രങ്ങളെക്കാൾ മൃദുലവും, വെണ്ണപോലെ സോഫ്റ്റുമാണ് കൈത്തറി വസ്ത്രങ്ങളെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. കേരളത്തിലെ ആദ്യത്തെ കൈത്തറി മേഖലയിലെ ഉൽപാദക കമ്പനിയായ ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം നിർവഹിക്കുകയാരുന്നു അദ്ദേഹം.

കൈത്തറി രംഗം സുസ്ഥിരമായി നിലനിർത്തുന്നതിന് വേണ്ടിയുള്ള കർമ്മ പദ്ധതികൾ ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ തയാറാക്കണമെന്നും മന്ത്രി പറഞ്ഞു. പുതിയ തലമുറയിൽപ്പെട്ടവരെ ഈ രംഗത്ത് കൊണ്ട് വരാൻ കൈത്തറി കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളണം. അതിന് ഹാന്റലൂം പ്രൊഡ്യൂസർ കമ്പനിക്ക് നേതൃത്വം നൽകാനാകും.

പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ യോഗങ്ങളിൽ ടെക്റ്റയിൽസ് വ്യവസായത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ അഞ്ച് എഫ് കളെ മുൻനിർത്തിയാണ് സംസാരിക്കുന്നത്. അത് പോലെയാകണം ബാലരാമപുരം കൈത്തറിയും ശ്രദ്ധ ചെലുത്തേണ്ടത്. ഫാർമർ, ഫൈബർ, ഫാക്ടറി, ഫാഷൻ , ഫോറിൻ എന്നിങ്ങനെയുള്ള അഞ്ച് എഫുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുമ്പോൾ ഈ മേഖല കൂടുതൽ നേട്ടത്തിന്റെ നെറുകയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ പരമ്പരാഗ കൈത്തറി തൊഴിലാളികളെ പൊന്നാടയണിച്ച് കേന്ദ്ര മന്ത്രി ആദരിച്ചു. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നബാർഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ കെ.വി ഷാജി പദ്ധതി വിശദീകരികച്ചു.  

Tags:    
News Summary - Nirmala Sitharaman says that handloom clothes are softer than synthetic clothes and soft like butter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.