മലപ്പുറം: താൽക്കാലിക രാഷ്ട്രീയ നേട്ടത്തിന് സാമുദായിക ധ്രുവീകരണമാണ് ഇടതുപക്ഷം ലക്ഷ്യംവെക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. എടപ്പാള്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിെൻറ എട്ടാമത് പുരസ്‌കാരം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിലൂടെ ബോധപൂർവം ബി.ജെ.പി അടക്കമുള്ള വർഗീയ ഫാഷിസ്റ്റ് സംഘടനകളെ ശാക്തീകരിക്കുകയാണ്. ഇസ്ലാമോഫോബിയ വളർത്താനുള്ള ബോധപൂർവ ശ്രമങ്ങളാണിത്. മന്ത്രി കെ.ടി. ജലീൽ അടക്കമുള്ളവരുടെ മൗനം ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മെമേൻറായും 11,111 രൂപയുമടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചു. അവാർഡ് തുക ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിെൻറ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പിന്നീട് പാണക്കാട് മുനവ്വറലി തങ്ങൾക്ക് കൈമാറി.
മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായി. കഥാകൃത്ത് പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.