തൃശൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തൃശൂർ പൂരം നിയന്ത്രണങ്ങളോടെ നടത്തുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു പ്രതികരണം. നിലവിലെ സാഹചര്യവും ദേവസ്വങ്ങളുടെയും ജില്ല ഭരണകൂടത്തിെൻറയും അഭിപ്രായങ്ങളുമറിയാൻ രാവിലെ 10.30നാണ് ഓൺലൈനായി യോഗം ചേർന്നത്. ചടങ്ങുകളിൽ മാറ്റമില്ലാതെ ജനപങ്കാളിത്തത്തിൽ നിയന്ത്രണമേർപ്പെടുത്താനാണ് തീരുമാനം.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗനിര്‍ദേശം പൂർണമായും പാലിക്കും. നേരേത്ത ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പൂരം പ്രൗഢിയോടെയും എല്ലാ ചടങ്ങുകളോടെയും നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് ആശങ്കയറിയിച്ച് കത്ത് നൽകിയത്. മാർഗനിർദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കലക്ടറും ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
കോവിഡ് നിരക്ക് ക്രമാതീതമായി വർധിക്കുകയും വ്യാപന ഭീതി നിലനിൽക്കുകയും സംസ്ഥാനമാകെ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കെയാണ് പൂരം ആഘോഷിക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുകയെന്നതാണ് പ്രധാന കടമ്പ. ഇതിന് എന്ത് മാർഗം സ്വീകരിക്കുമെന്നതാണ് സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്. ആൾക്കൂട്ട നിയന്ത്രണം ദേവസ്വങ്ങളുടെ ചുമതലയാണെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന തൃശൂർ പൂരത്തിന് ദേവസ്വങ്ങൾക്ക് നിയന്ത്രിക്കാൻ പരിമിതികളുണ്ട്. സാധാരണയായി നാലായിരത്തോളം പൊലീസുകാരെയാണ് പൂരം സുരക്ഷക്കായി നിയോഗിക്കാറുള്ളത്. കോവിഡ് സാഹചര്യത്തിൽ ഇതും മതിയാവില്ല. നിയന്ത്രണങ്ങൾ പാലിക്കണമെങ്കിൽ പൊലീസ് തന്നെ വേണമെന്നതാണ് ദേവസ്വങ്ങൾ പറയുന്നത്. ദേവസ്വങ്ങളും പൊലീസും പൂരം നിയന്ത്രണങ്ങൾക്ക് മാർഗരേഖ തയാറാക്കിയിട്ടുണ്ട്.
പൂരത്തിെൻറ ഏറ്റവും ആകർഷകമായ കുടമാറ്റത്തിന് എത്തുന്ന ആളുകളെ എങ്ങനെ നിയന്ത്രിക്കാനാകുമെന്ന കാര്യത്തിൽ ആശയകുഴപ്പം ഉണ്ട്. ഉടൻ ഇക്കാര്യത്തിൽ തീരുമാനിക്കുമെന്നാണ് ദേവസ്വങ്ങൾ പറയുന്നത്. അതിനിടെ സുരക്ഷിതമായി പൂരം നടത്തുന്നതിനെക്കുറിച്ച് കലക്ടറുടെ ചേംബറിൽ യോഗം ചേർന്നു. പൂരം കോവിഡ് വ്യാപനവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകാതെ നടത്താനുള്ള നിർദേശങ്ങള്‍ കലക്ടര്‍ നല്കി. ചൊവ്വാഴ്ച വൈകീട്ട് നാലിന് ദേവസ്വം പ്രതിനിധികളുടെയും ഘടകപൂരങ്ങളുമായി ബന്ധപ്പെട്ടവരുടെയും വിവിധ വകുപ്പുകളുടെയും വിപുലമായ യോഗം ചേരുമെന്ന് കലക്ടര്‍ അറിയിച്ചു.
പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല.
ഇലഞ്ഞിത്തറ മേളം കാണാന്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമുണ്ടാകും.
ശക്തമായ പൊലീസ് സുരക്ഷയിലായിരിക്കും പൂരം നടത്തുക.
ആരോഗ്യ വകുപ്പ് വിവിധയിടങ്ങളില്‍ പൊലീസുമായി സഹകരിച്ച് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കും.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കും.
പൂരം കാണാന്‍ വരുന്നവര്‍ക്ക് സുരക്ഷ ഒരുക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ആറ് സെക്ടറുകളാക്കി തിരിച്ച് ഓരോ സെക്ടറിെൻറയും ചുമതല സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നല്‍കും.
ഡെപ്യൂട്ടി കലക്ടര്‍മാരെയായിരിക്കും ഇത്തരത്തില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരായി നിയമിക്കുക.
എ.ഡി.എമ്മിനായിരിക്കും ഇവരുടെ ചുമതല.
ആക്ട്സിെൻറ 17 ആംബുലന്‍സുകളുടെയും സഹകരണ വകുപ്പിെൻറ പത്ത് ആംബുലന്‍സുകളുടെയും ആരോഗ്യ വകുപ്പിെൻറ മുഴുവന്‍ ആംബുലന്‍സുകളുടെയും സേവനം പ്രദേശത്ത് ഉറപ്പാക്കും.
ജനങ്ങളെ സഹായിക്കാനും സാനിറ്റൈസര്‍, മാസ്ക് എന്നിവ വിതരണം ചെയ്യാനും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാനും പൊലീസിനെ സഹായിക്കാനും 300 സിവില്‍ ഡിഫന്‍സ് വളൻറിയര്‍മാരെ സജ്ജമാക്കും.
പൂരം നടക്കുന്ന മൂന്ന് ദിവസങ്ങളില്‍ കോവിഡ് പകരാതിരിക്കാന്‍ ജനങ്ങളെ സഹായിക്കാനും മാര്‍ഗനിർദേശങ്ങള്‍ നല്‍കാനും കോവിഡ് മജിസ്ട്രേറ്റുമാരെയും നിയമിക്കും.
ആനകളുടെ പരിപാലനത്തിനായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു.
ആനകളെ മറ്റ് ജില്ലകളില്‍നിന്ന് കൊണ്ടുവരുന്നതിന് മുമ്പുതന്നെ അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തണം.
തൃശൂര്‍ റൗണ്ടിലെ അപകടനിലയിലുള്ള 133 കെട്ടിടങ്ങള്‍ക്ക് സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോര്പറേഷന് നോട്ടീസ് നല്കി. ഇത്തരം കെട്ടിടങ്ങളില്‍ പൂരം കാണാന്‍ ആളുകള്‍ കയറിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇവിടെ പൊലീസ് സുരക്ഷയും ഉറപ്പാക്കും.
റൗണ്ടിലെ പെട്രോള്‍ പമ്പുകള്‍ പൂരം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കരുത്. അവിടുത്തെ സ്റ്റോക്ക് ഒഴിവാക്കാനുള്ള നിർദേശം നല്കി
ഹരിത പൂരം നടത്താൻന് ശുചിത്വ മിഷനെ പ്രത്യേകം ചുമതലപ്പെടുത്തി.
പൂരം ദിവസങ്ങളിൽ ജില്ല ഭരണകൂടം നൂറോളം തെര്‍മല്‍ സ്കാനറുകള്‍ നല്‍കും. ഇതുപയോഗിച്ച് ആരോഗ്യ വിഭാഗവും കോര്‍പറേഷനും പൂരം കാണാനെത്തുന്നവരെ പരിശോധിക്കണം.
സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്ക് എന്നിവ ആവശ്യാനുസരണം കരുതിവെക്കാനും വിതരണം ചെയ്യാനും ദേവസ്വങ്ങള്‍ക്ക് നിർദേശം നല്കാൻ കലക്ടര്‍ കൊച്ചിന് സ്പെഷൽ ദേവസ്വം കമീഷണറെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.