പുനലൂർ: ഇതര സംസ്ഥാനങ്ങളിൽനിന്ന് കിഴക്കൻമേഖലവഴി വരുന്ന ശബരിമല തീർഥാടകരുടെ കോവിഡ് പരിശോധനക്കായി ആര്യങ്കാവിൽ സംവിധാനമില്ലാത്തത് അയ്യപ്പന്മാരെ ബുദ്ധിമുട്ടിക്കുന്നു.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ശബരിമലയിലേക്ക് വരുന്ന തീർഥാടകരെ പരിശോധിക്കാനായി മണ്ഡല വ്രതാരംഭത്തിൽ ആര്യങ്കാവ് ധർമശാസ്താക്ഷേത്രത്തിന് സമീപത്തായി കോവിഡ് പരിശോധനകേന്ദ്രം തുടങ്ങിയിരുന്നു.
ജില്ല മലേറിയ ഓഫിസർ എസ്.ഐ. ഷാജിലാലിെൻറ നേതൃത്വത്തിൽ 17 അംഗ സംഘത്തെയാണ് പരിശോധനക്ക് നിയമിച്ചിരുന്നത്. ദിവസവും ശരാശരി 600 അയ്യപ്പന്മാരെ വരെ ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയിരുന്നു.
കഴിഞ്ഞ 29 വരെയും ആൻറിജൻ പരിശോധന തുടർന്നിരുന്നു. എന്നാൽ തീർഥാടനത്തിന് എത്തുന്നവർ ആൻറിജന്‍ പകരം ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം വന്നു. കഴിഞ്ഞ 30ന് ഇവിടെ ആൻറിജൻ പരിശോധന നടത്തിപ്പോയ അയ്യപ്പന്മാരുടെ ഫലവും ശബരിമലയിൽ അംഗീകരിച്ചില്ല.
ഇതോടെ ആര്യങ്കാവിലെ ആൻറിജൻ പരിശോധന നിർത്തിവെക്കുകയായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധനക്ക് ലാബ് അടക്കം സംവിധാനം വേണമെന്നതിനാൽ ആര്യങ്കാവിൽ സ്ഥാപിക്കാൻ സാധ്യതയില്ലന്നും അധികൃതർ പറയുന്നു. നിലവിലുള്ള പരിശോധന യൂനിറ്റ് നിലനിൽക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.