കൊച്ചി: അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ബി.പി നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ കടുത്ത അസ്വസ്ഥതയെത്തുടര്‍ന്ന് കഴിഞ്ഞദിവസം മുതൽ മെഡിക്കല്‍ ട്രസ്റ്റിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം.
ആഴ്ചകളായി ബി.പി ക്രമാതീതമായി വര്‍ധിച്ച് നില്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസം ബി.പി ലെവല്‍ നിയന്ത്രണ വിധേയമല്ലാതെ കുറയുകയും തുടര്‍ന്ന് കടുത്ത ക്ഷീണവും ശ്വാസതടസ്സവും തലവേദനയും ഉള്‍പ്പെടെ രൂക്ഷമായതിനെത്തുടർന്നാണ് ചികിത്സ തേടിയത്.
നിലവിൽ വിദഗ്ധസംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ചികിത്സ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.