സഹകരണ കോൺഗ്രസിൽ ക്ഷണമില്ല; ആർ.ജെ.ഡിയിൽ അമർഷം ശക്തം

തിരുവനന്തപുരത്ത് നടക്കുന്ന ഒൻപതാമത് സഹകരണ കോൺഗ്രസിൽ നിന്നും ആർ.ജെ.ഡിയെ മാറ്റി നിർത്തിയത് വിവാദമാകുന്നു. ഇടതുമുന്നണിയുടെ ഭാഗമല്ലാത്ത രാഷ്ട്രീയ കക്ഷികൾക്കുൾപ്പെടെ സഹകരണ കോൺഗ്രസിൽ ഇടം ലഭിക്കുമ്പോഴാണ് ആർ.ജെ.ഡിയെ മാറ്റി നിർത്തി​യതെന്നാണ് ആക്ഷേപം. സഹകരണ കോൺഗ്രസിന് ഇതിനകം തന്നെ വിപുലമായ മു​ന്നൊരുക്കങ്ങൾ നടത്തിയിരുന്നു.

നിലവിൽ തിരുവനന്തപുരം കനക്കുന്നിൽ ഇന്നും നാളെയുമായി സഹകരണ കോൺഗ്രസ് നടക്കുകയാണ്. മലബാർ മേഖലയിൽ ഏറ്റവും മികച്ച നിലയിൽ സഹകരണ സ്ഥാപനങ്ങൾ കൊണ്ടുപോകുന്നതിൽ രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ ആർ.ജെ.ഡി മുൻ നിരയിൽ തന്നെയാണ്.

ഇതിനുപുറമെ, സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചത് സോഷ്യലിസ്റ്റ് നേതാവായിരുന്ന പി.ആർ. കുറുപ്പാണ്. അദ്ദേഹത്തി​െൻറ സംഘടനയെന്ന നിലയിൽ കൃത്യമായി പങ്കാളിത്തം ലഭിക്കേണ്ടതായിരുന്നുവെന്നാണ് ആർ.ജെ.ഡി പ്രവർത്തർ പറയുന്നത്. നിലവിൽ, ഇടതുമുന്നണിയുടെ ഭാഗമായി സജീവമായി നിലകൊള്ളുമ്പോഴും മന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ആർ.ജെ.ഡിക്കകത്ത് അതൃപ്തിയുണ്ട്. ഇതിനിടെയാണ്, സഹകരണ കോൺഗ്രസിൽ നിന്നും മാറ്റി നിർത്തിയത്. 

Tags:    
News Summary - No invitation to Cooperative Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.