വനിതാ മതിലിൽ പങ്കെടുക്കാൻ ജീവനക്കാരെ നിർബന്ധിക്കില്ലെന്ന്​ സർക്കാർ

കൊച്ചി: വനിതാ മതിലിൽ ഒരു ജീവനക്കാരെയും നിർബന്ധപൂർവ്വം പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന​ സർക്കാർ. വനിതാ മതി ൽ രാഷ്ട്രീയ പരിപാടിയല്ലെന്നും ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ​ സർക്കാർ വ്യക്​തമാക്കി​. മതിലിൽ പ​െ ങ്കടുക്കാത്തവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

വനിതാ മതിലിന്​ പ്രളയ ദുരിതാശ്വസ പണമോ മറ്റ്​ ആവശ്യങ്ങൾ വകയിരുത്തിയ പണമോ ഉപയോഗിക്കില്ല. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാനായി ബജറ്റിൽ 50 കോടി മാറ്റിവെച്ചിട്ടുണ്ട്. സാമ്പത്തിക വർഷത്തി​​​​​​​​​െൻറ അവസാനമായതിനാൽ ഈ പ്രചരണത്തിനായി മാറ്റിവെച്ച പണം ഉപയോഗിക്കേണ്ടതുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ഒരു വർഷം മുൻപ് തന്നെ സർക്കാർ പ്രചരണ പരിപാടികൾ ആരംഭിച്ചിരുന്നു. വനിതാ മതിലും ഇത്തരം പ്രചരണത്തി​​​​​​​​​െൻറ ഭാഗമാണെന്നും സർക്കാർ കോടതിയിൽ വ്യക്​തമാക്കി.

കുട്ടികളെ വനിതാ മതിലിൽ പ​െങ്കടുപ്പിക്കരു​െതന്ന്​​ ഹൈകോടതി സർക്കാറിനോട്​ നിർദേശിച്ചു. 18 വയസിന്​ താഴെയുള്ളവരെ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - No one Should Compulsory Participate in Women Wall - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.