പി.വി അന്‍വറിന്‍റെ  പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെയും അനുമതിയില്ല 

കോഴിക്കോട്: പി.വി അന്‍വര്‍ എം.എൽ.എയുടെ കക്കാടം പൊയിലിലെ    പാര്‍ക്കിന് ആരോഗ്യ വകുപ്പന്‍റെ അനുമതിയില്ല. ഇത് തെളിയിക്കുന്ന വിവരാവകാശ രേഖ ടി.വി ചാനലുകളിലൂടെ പുറത്തുവന്നു. 

പാർക്ക്  പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ അനുമതി വേണമെന്നിരിക്കെ എം.എല്‍.എ ഒരപേക്ഷ പോലും ഇത് സംബന്ധിച്ച് ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. തദേശസ്ഥാപനങ്ങളുടെ ഭക്ഷ്യസുരക്ഷ വിഭാഗം നല്‍കുന്ന സാനിറ്റേഷന്‍ അനുമതിയാണ് ആരോഗ്യവകുപ്പിന്‍റേതായി സമര്‍പ്പിച്ചിട്ടുള്ളത്.  പാര്‍ക്കിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. മലനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഉള്‍പ്പെടെ അനുമതിയില്ലാതെ ആയിരുന്നു പാര്‍ക്ക് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. 

Tags:    
News Summary - No Permit In Health Department for PV Anvar's Park-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.