കോട്ടയം: എം.ജിയിൽ ജാതിവിവേചനമില്ലെന്ന് ഒരുകൂട്ടം ഗവേഷക വിദ്യാർഥികൾ. ജാതിവിവേചനത്തിെൻറ പേരിൽ ഗവേഷക വിദ്യാർഥിനി ദീപ പി. മോഹൻ നടത്തുന്ന നിരാഹാര സമരം 10 ദിവസം പിന്നിടുന്ന അവസരത്തിലാണ് ഇവർ വാർത്തസമ്മേളനം നടത്തിയത്.
ജാതിയോ മതമോ അടിസ്ഥാനമാക്കിയിട്ടല്ല പ്രവേശനം നൽകുന്നത്. വൈസ് ചാൻസലർക്കെതിരായ വിവാദങ്ങൾ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അദ്ദേഹം മാറിനിന്നാൽ പഠനത്തെ ബാധിക്കും. അധ്യാപകരിൽനിന്ന് ജാതിവിവേചനമോ എതിർപ്പോ ഉള്ളതായി അറിയില്ല. ലൈംഗിക അതിക്രമത്തെ കുറിച്ചൊരു പരാതിയും ആൻറി സെക്ഷ്വൽ ഹരാസ്മെൻറ് സെല്ലിൽ ലഭിച്ചിട്ടില്ല. ദീപയുടെ ഗവേഷണം പൂർത്തിയാക്കാൻ സഹായത്തിന് സജ്ജരാണെന്ന് കെ.പി. ജിബിൻ, വി. പ്രജിത, ബ്ലസി ജോസഫ്, മുൻ അസി. പ്രഫ. ഡോ. വി. രാജി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.