തിരുവനന്തപുരം: രണ്ടാമതും സാലറി കട്ടിനുള്ള തീരുമാനം ജീവനക്കാരുടെയും അധ്യാപകരുടെയും എതിർപ്പിനെ തുടർന്ന് മന്ത്രിസഭ റദ്ദാക്കി. ആദ്യഘട്ടത്തിൽ മാറ്റിെവച്ച ഒരു മാസത്തെ ശമ്പളം (2020 ഏപ്രില്‍ മുതൽ ആഗസ്റ്റ് വരെ) അടുത്ത ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും. ഇൗ തുക ജൂണ്‍ ഒന്നിന് ശേഷം പിന്‍വലിക്കാം.
പി.എഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജൂണ്‍ ഒന്നു മുതൽ തുല്യ തവണകളായി പണമായി നല്‍കും. ഉടന്‍ പണമായി നല്കിയാൽ 2500 കോടിയുടെ അധികബാധ്യത വരുമെന്നും അത് താങ്ങാനാകാത്തതിനാലാണ് പി.എഫില്‍ ലയിപ്പിക്കുന്നതെന്നും മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു.
വീണ്ടും സാലറി കട്ട് ഏർപ്പെടുത്തുന്നതിൽ ജീവനക്കാർ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. പ്രതിപക്ഷ സംഘടനകൾ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ആദ്യം പിന്തുണച്ച സി.പി.എം സംഘടനകളും പിന്നീട് സർക്കാറിന് നിവേദനം നൽകി.
വിഷയം പരിഗണിച്ച സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും ജീവനക്കാരെ വെറുപ്പിക്കേെണ്ടന്ന നിലപാടാണ് സ്വീകരിച്ചത്. തദ്ദേശ,-നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിലാണ് സർക്കാറിെൻറ പുനരാലോചന. എന്നാൽ ജി.എസ്.ടി നഷ്ടപരിഹാരം കിട്ടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് ധനവകുപ്പ് പറയുന്നത്.
ജീവനക്കാരുടെ ചില സംഘടനകൾക്ക് യോജിപ്പില്ലാത്തതുകൊണ്ടാണ് സാലറി കട്ടുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് മന്ത്രി ഡോ. തോമസ് െഎസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.