ന്യൂഡൽഹി: തൃപ്പൂണിത്തുറ നിയമസഭ മണ്ഡലത്തിൽ പരാജയപ്പെട്ട സ്ഥാനാർഥി സി.പി.എമ്മിലെ എം. സ്വരാജ് നൽകിയ തെരഞ്ഞെടുപ്പ് ഹരജി നിലനിൽക്കുമെന്ന ഹൈകോടതി ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ജയിച്ച കോൺഗ്രസ് നേതാവ് കെ. ബാബുവിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ ഇപ്പോഴൊന്നും പറയുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് അനിരുദ്ധ ബോസെ അധ്യക്ഷനായ ബെഞ്ച് ബാബുവിന്റെ ഹരജിയിൽ വിശദമായ വാദംകേൾക്കുമെന്ന് വ്യക്തമാക്കി.
മതചിഹ്നം ഉപയോഗിച്ച് വോട്ടഭ്യർഥിച്ചതിനാൽ, തനിക്കെതിരെ ബാബു നേടിയ വിജയം റദ്ദാക്കണമെന്നാണ് മുൻ തൃപ്പൂണിത്തുറ എം.എൽ.എ ആയ സ്വരാജിന്റെ ആവശ്യം. ഇതിനകം കേരള നിയമസഭയുടെ കാലാവധി രണ്ടര കൊല്ലം കഴിഞ്ഞുവെന്നും ഹരജി എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്നും സ്വരാജിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു. തന്റെ ഹരജിയിൽ വിധി പറയുമ്പോഴേക്ക് നിയമസഭയുടെ കാലാവധി തീരാൻ സാധ്യതയുണ്ടെന്ന ആശങ്കയും അഭിഭാഷകൻ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.