ഇടത്​ മുന്നണിയിലേക്കില്ല -പി.ജെ. ജോസഫ്​

തൊടുപുഴ: ഇടതുമുന്നണിയിലേക്ക്​ പോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് കേരള കോൺഗ്രസ്​ ചെയർമാനും എം.എൽ.എയുമായ പി.ജെ. ജോസഫ്​. ജോസഫിനെ ഇടതുമുന്നണിയിലെത്തിക്കാൻ ഒരു നീക്കവുമില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം ചാനൽ അഭിമുഖത്തിൽ വ്യക്​തമാക്കിയിരുന്നു.

ഇതിന്​ മറുപടിയായിരുന്നു​ പി.ജെ. ജോസഫിന്‍റെ പ്രതികരണം. മുന്നണി മാറേണ്ട സാഹചര്യം നിലവിൽ കേരള കോൺഗ്രസിനില്ല. യു.ഡി.എഫിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ല. യു.ഡി.എഫിൽ സംതൃപ്തിയോടെയാണ്​ കേരള കോൺഗ്രസ്​ തുടരുന്നതെന്നും പി.ജെ. ജോസഫ്​ വ്യക്​തമാക്കി.

Tags:    
News Summary - No to Left Front -PJ Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.