കൊച്ചി: നോക്കുകൂലി വാങ്ങുന്നത് ക്രിമിനൽ കുറ്റമെന്ന് ഹൈകോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യമെന്നും കോടതി വ്യക്തമാക്കി. ഹൈകോടതി സിംഗിൾ ബഞ്ചിന്‍റേതാണ് തീരുമാനം. പരാതികളിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ കോടതി ഇത്തരം പരാതികളിൽ പൊലീസ് സ്വീകരിച്ച നടപടികൾ എന്തായെന്നും ചോദിച്ചു. കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം.
അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്ന മനോഭാവമാണ് നോക്കുകൂലി മനോഭാവത്തിന് പിന്നിലെന്ന് കോടിത പറഞ്ഞു. നോക്കൂകൂലി ഒഴിവാക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. നോക്കൂകൂലിക്കെതിരെ ശക്തമായ ബോധവത്കരണം നടത്തുമെന്നും സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.