നോക്കുകൂലി: ആറ് സി.ഐ.ടി.യു തൊഴിലാളികൾ ഒളിവിൽ

പള്ളുരുത്തി: ജനറേറ്റർ ഇറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വർക്ക്ഷോപ് ഉടമയിൽനിന്ന്​ 1500 രൂപ നോക്കുകൂലി വാങ്ങിയ ആറ് സി.ഐ.ടി.യു തൊഴിലാളികൾ ഒളിവിൽ. സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഒളിവിൽ പോയത്.

പള്ളുരുത്തിയിൽ വർക്ക്ഷോപ് നടത്തുന്ന ബാബുരാജ് ഹൈകോടതി ചീഫ് ജസ്​റ്റിസിന് നൽകിയ പരാതിയിൽ പള്ളുരുത്തി പൊലീസ് യൂനിയൻകാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.കൊച്ചി സിറ്റി പൊലീസ് കമീഷണറോട് സംഭവത്തെ സംബന്ധിച്ച് അന്വേഷിക്കാൻ കോടതി നിർദേശം നൽകിയിരുന്നു.

സെപ്റ്റംബർ 22നായിരുന്നു സംഭവം. തോപ്പുംപടി പൂളിൽ നിന്ന്​ എത്തിയ തൊഴിലാളികളാണ് ക്രെയിൻ ഉപയോഗിച്ച് ജനറേറ്റർ ലോറിയിൽ നിന്ന്​ ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ടത്. പ്രതികൾ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചതായാണ് അറിയുന്നത്.

Tags:    
News Summary - Nokkukooli: Six CITU workers abscond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.