കുളത്തൂപ്പുഴ: വിഷു ഉത്സവ ആഘോഷങ്ങള്‍ക്കിടെ വീട്ടമ്മയുടെ മാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടി സ്ത്രീകളില്‍ രണ്ടുപേര്‍ പിടിയില്‍. സ്വര്‍ണമാലയുമായി സംഘത്തിലെ പ്രധാനി രക്ഷപ്പെട്ടു. തിരുനെല്‍വേലി കേന്ദ്രീകരിച്ചുള്ള കവര്‍ച്ച സംഘത്തില്‍പെട്ട പാലക്കാട് കൊടിഞ്ഞാന്‍പാറ സ്വദേശി ദീപ (29), തമിഴ്നാട് സ്വദേശി പാര്‍വതി (26) എന്നിവരാണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം ഉത്സവത്തിരക്കിനിടെ കുളത്തൂപ്പുഴ അമ്പലക്കടവിന് സമീപമായിരുന്നു സംഭവം.
അരിപ്പ പുത്തന്‍ വീട്ടില്‍ ജയയുടെ മൂന്നു പവന് മാല മോഷണസംഘത്തിലെ സ്ത്രീകള്‍ ചുറ്റുംനിന്ന് തിരക്കുണ്ടാക്കി തട്ടിയെടുക്കുകയും ഉടന്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് കൈമാറുകയും ചെയ്തു. മാലപൊട്ടിച്ചത് തിരിച്ചറിഞ്ഞ വീട്ടമ്മ ഒച്ചയിട്ട് ബഹളമുണ്ടാക്കി. ഒപ്പം മാലപൊട്ടിച്ചവരെ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകയും സ്ത്രീകളെ പിടികൂടുകയും ചെയ്തു. എന്നാല്‍, സംഘത്തിലെ പ്രധാനിയായ വനിത ഇതിനകം തന്നെ മാല കൈക്കലാക്കി കടന്നു.
പിടിയിലായവരെ ചോദ്യംചെയ്തതില്‍നിന്ന് മൂന്നു സ്ത്രീകളും രണ്ടുപുരുഷന്മാരുമടങ്ങിയ അഞ്ചംഗസംഘമാണ് കുളത്തൂപ്പുഴയിലേക്കെത്തിയതെന്ന് വ്യക്തമായതായും കേരളത്തിലെ നിരവധി സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ മോഷണക്കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഘത്തിലുള്ള മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.